പുഴയിൽ വീണ പന്തെടുക്കാനൊരുങ്ങി പെൺകുട്ടി; നായയുടെ കരുതൽ ഇങ്ങനെ; സ്നേഹവിഡിയോ

dog-save-girl
SHARE

സ്നേഹം നിറയ്ക്കുന്ന ഇൗ വിഡിയോയ്ക്ക് കാഴ്ചക്കാരും ഇഷ്ടക്കാരും ഏറെയാണ്. മനുഷ്യനെക്കാൾ ബുദ്ധിയും സ്നേഹവും കടപ്പാടും ഇൗ നായയ്ക്ക് ഉണ്ടെന്ന് സൈബർ ലോകം അടിവരയിടുന്നു. ഫിസിക്‌സ് ആസ്‌ട്രോണമി ഡോട്ട് ഒആര്‍ജി എന്ന ട്വിറ്റര്‍ അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയ്ക്ക് കാഴ്ചക്കാരേറെയാണ്. പുഴയിൽ വീണ പന്തെടുക്കാനായി വെള്ളത്തിലിറങ്ങാൻ ശ്രമിക്കുന്ന പെൺകുട്ടിയെ പിന്തിരിപ്പിക്കുകയാണ് നായ.

പുഴയിൽ ഇറങ്ങാൻ ശ്രമിക്കുന്ന പെൺകുട്ടിയെ ഉടുപ്പിൽ കടിച്ച് പിന്നിലേക്ക് വലിക്കുകയാണ് ഇൗ നായ. പുഴവക്കിൽ നിന്നും മാറ്റി പെമൺകുട്ടിയെ തള്ളിയിട്ട ശേഷം പുഴയിൽ വീണ പന്തെടുക്കാൻ വെള്ളത്തിലേക്ക് ചാടുകയാണ് ഇൗ നായ.  16 സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യമെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...