സായി പല്ലവി തോറ്റുപോകും; ആടിത്തിമിർത്ത് ഇൗ വധു: കല്ല്യാണ വിഡിയോ ഹിറ്റ്

raudy-baby-song
SHARE

റൗഡി ബേബി തരംഗമാണ് എവിടേയും. ധനുഷും സായ് പല്ലവിയും തകർത്താടിയ മാരി 2വിലെ ഗാനം 528 മില്യണിനു പുറത്ത് കാഴ്ചക്കാരുടെ ഹൃദയം കവർന്നിരിക്കുന്നു. റൗഡി ബേബി പല വേർഷനും കണ്ടെങ്കിലും ഇപ്പോഴിതാ വെഡ്ഡിങ് വിഡിയോയിലും തരംഗമായിരിക്കുന്നു റൗഡി ബേബി. കല്ല്യാണപ്പെണ്ണാണ് ഇവിടെ താരം. 

പാട്ടിന് കല്ല്യാണ വേഷത്തിൽ ചുവടു വയ്ക്കുകയാണ് പെൺകുട്ടി. കുസൃതിയും പ്രണയവും സമം ചാലിച്ച പ്രകടനവുമായി കല്യാണപ്പെണ്ണ് തന്നെയാണ് രംഗം കീഴടക്കുന്നത്. ഒറിജിനൽ റൗഡി ബേബിയിൽ സായ് പല്ലവിയാണ് കഥ കൊണ്ടു പോയതെങ്കിൽ ഇവിടെ കല്യാണപ്പെണ്ണാണ് താരം. അമ്മാതിരി എനർജിയാണ് കല്യാണപ്പെണ്ണ് പ്രകടപ്പിച്ചിരിക്കുന്നത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...