ഇവർ മാതൃക; ആ വൈറൽ ചിത്രത്തിലെ ദമ്പതികൾക്ക് കയ്യടി

couple-with-indo-pak-joursey
SHARE

ഇന്ത്യ–പാക് ക്രിക്കറ്റ് ലോകകപ്പിനിടെ ശ്രദ്ധയാകർഷിച്ച് ദമ്പതികൾ. ഇന്ത്യയുടെയും പാക്കിസ്താൻറെയും പതാകകൾ ചേർത്ത് ഡിൈസൻ ചെയ്ത ജേഴ്സി അണിഞ്ഞാണ് ഇരുവരുമെത്തിയത്. ലോകകപ്പില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മല്‍സരം പുരോഗമിക്കുന്നതിനിടെ ഇവരുടെ ചിത്രങ്ങളും വൈറലായി. ലക്ഷ്മി കൗൾ എന്നയാളാണ് ഇവരുടെ ചിത്രം ആദ്യം പങ്കുവെച്ചത്. ചിത്രത്തിൽ കാണുന്ന യുവാവ് പാക് പൗരനും ഭാര്യ ഇന്ത്യക്കാരിയുമാണെന്നാണ് കൗൾ പറയുന്നത്. 

89 റൺസിനാണ് ഇന്ത്യൻ ജയം. ഇതോടെ ലോകകപ്പിൽ ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും പാകിസ്ഥാനെ തകർത്ത് റെക്കോർഡ് ഇന്ത്യ നിലനിർത്തി. രണ്ടു തവണയായി പെയ്ത മഴയിൽ ഏറെ സമയം നഷ്ടമായതിനാൽ ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറിൽ 302 റൺസായി പുനർനിശ്ചയിച്ചു. ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 35 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ നിൽക്കെയാണ് വീണ്ടും മഴയെത്തിയത്.  ഇന്ത്യൻ ഇന്നിങ്സിനിടയിലും മഴ പെയ്തിരുന്നു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...