പന്തുകളുടെ തോഴൻ സുബൈർ; മടവൂരുകാരുടെ സ്വന്തം ‘സച്ചിൻ’

subair-new
SHARE

’കോഴിക്കോട് കുന്ദമംഗലം മടവൂരില്‍ നാട്ടുകാര്‍ സച്ചിനെന്ന് വിളിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. ആയിരത്തിലധികം പന്തുകളുടെ ശേഖരമുള്ള ഭിന്നശേഷിക്കാരനായ ചെറുപ്പക്കാരന്റെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത  അഭിനിവേശം നാട്ടില്‍പാട്ടാണ്.

മടവൂര്‍ അങ്ങാടിയില്‍ നിന്നും അധികം പോകേണ്ടി വന്നില്ല.വീല്‍ചെയര്‍ ഉരുട്ടി ദാ വരുന്നു സച്ചിന്‍,സുബൈര്‍ എന്നാണ് ശരിക്കും പേര്‍ പക്ഷെ ആ പേര് അറിയുന്നവര്‍‌ ചുരുക്കമാണ്.സച്ചിന്റെ വീല്‍ചെയറിന് താഴെ ചാക്ക് നിറയെ പന്തുകളാണ്,ചെറുപ്പത്തില്‍ ക്രിക്കറ്റിനോട് വലിയ ഇഷ്ടമായിരുന്നു,കേള്‍വിയുംസംസാരശേഷിയും ഇല്ലാത്ത സച്ചിന് കാലിന്റെ സ്വാധീനം കൂടെ നഷ്ടപ്പെട്ടതോടെ മൈതാനത്തെ കളി അന്യമായി പക്ഷെ സുബൈര്‍ വിട്ടില്ല കുറെ പന്തുകള്‍ ശേഖരിച്ച് ക്രിക്കറ്റിനെയങ്ങ്  കൂടെ കൂട്ടി.

സുബേറിന്റെ വീട്ടിലേക്കാണ് നേരെ പോയത്,അവിടെ പ്രായമായ ഉമ്മമാത്രം,സുബൈറിന്റെ പന്തിനോടുള്ള മുഹബ്ബത്ത് ചോദിച്ചപ്പോള്‍ ചാക്കുകണക്കിന് പന്തുകളാണ് ഉമ്മ കോലായില്‍ നിരത്തിയിട്ട.ത്ചിലരിങ്ങനെയാണ് വിധി തട്ടിപ്പറിച്ചെടുക്കുമ്പോഴും ചിലത് വിട്ടുകൊടുക്കാതെ ഇങ്ങനെ ചേര്‍ത്തുപിടിക്കും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...