ട്യൂമറിനോട് പൊരുതി ശരണ്യ; ഏഴാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു; പ്രാർത്ഥിച്ച് ആരാധകർ

sharnaya-ksfb-photos
SHARE

ട്യൂമര്‍ ബാധിച്ച മിനി സ്‌ക്രീന്‍ താരം ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ചൊവ്വാഴ്ച രാവിലെ ശ്രീചിത്ര ആശുപത്രിയിലായിരുന്നു  ശസ്ത്രക്രിയ. ശരണ്യയ്ക്ക് ട്യൂമാറാണന്ന് വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.

ശരണ്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ വലതു ഭാഗം തളർന്ന അവസ്ഥയായിരുന്നു. ഇതിന് ശേഷമാണ് ശസ്ത്രക്രിയ പൂർത്തിയായങ്കിലും  പൂർണമായും വിജയിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞിട്ടില്ല. 

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയൽ രംഗത്തെ താരങ്ങൾ രംഗത്ത് വന്നിരുന്നു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.

ശരണ്യയ്ക്ക് സഹായം നൽകാം 

SHARANYA K S

A/C- 20052131013 

State bank of India

IFSC-SBIN0007898 

Branch- Nanthancode

MORE IN SPOTLIGHT
SHOW MORE
Loading...
Loading...