ഇതാ ആളെക്കൊല്ലും ബസ്; കെഎസ്ആർടിസിയെ ഇടതുകൂടി വെട്ടിച്ച് സ്വകാര്യ ബസ്; വിഡിയോ

private-bus
SHARE

കഴിഞ്ഞ ദിവസം പാലക്കാട് ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. റോഡിലേക്ക് ഇറങ്ങിയാൽ തിരികെ ജീവനോട എത്തുമെന്ന് ഒരു ഉറപ്പുമില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇതിന് കാരണം നമ്മുടെ തന്നെ അശ്രദ്ധയും ആവേശവും ധൃതിയുമൊക്കെയാണ്. റോഡുകളിലൂടെ ചീറിപ്പായുന്ന പ്രൈവറ്റ് ബസുകൾ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. മൽസരപ്പാച്ചിലിൽ പൊലിയുന്നത് നിരവധി ജീവനുകളും. ഇത് വ്യക്തമാക്കുന്ന ഒരു വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

കെഎസ്ആർടിസി ബസിനെ നിയമം ലംഘിച്ച് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്ന പ്രൈവറ്റ് ബസിന്റെ വിഡിയോ ആണിത്. കഴിഞ്ഞ ദിവസം മലപ്പുറം പുത്തനത്താണിയിലായിരുന്നു സംഭവം. പുത്തനത്താണിയിലെ പെട്രോൾപമ്പിന് മുന്നില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മുന്നിലെ കെ.എസ്.ആർ.ടി.സിയെ മറികടക്കാൻ ഇടതുവശത്തിലൂടെ വെട്ടിച്ച്  കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. തിരക്കേറിയ റോഡിലൂടെയാണ് ഈ അഭ്യാസം. സ്വകാര്യ ബസിന്റെ വാതിലുകളും തുറന്നിട്ട നിലയിലായിരുന്നു. 

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...