വീണ്ടും ബോഡിഷെയ്മിങ്; നിറവയറിൽ ബിക്കിനിയണി‍ഞ്ഞ് സമീറ; പരിഹാസങ്ങൾക്ക് മറുപടി

sameera-reddy-pregnant
SHARE

ആദ്യപ്രസവത്തിന് ശേഷം ബോഡിഷെയ്മിങ്ങിന് ഇരയായ വിവരം നടി സമീറ റെഡ്ഡി തുറന്നുപറഞ്ഞിരുന്നു. രണ്ടാമതും ഗര്‍ഭിണിയാണെന്ന സന്തോഷവാർത്തയും സമീറ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഗർഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും വിശേഷങ്ങളും സമീറ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. 

തുടക്കത്തിലെ നേരിട്ട ബോഡി ഷെയ്മിങ്ങിന് 'എല്ലാവരും കരീന കപൂർ അല്ല' എന്നാണ് സമീറ നല്‍കിയ മറുപടി. ഇപ്പോഴും സമീറക്ക് നിരവധി ട്രോളുകളെയാണ് സോഷ്യൽ മീഡിയയില്‍ നേരിടേണ്ടി വരുന്നത്. 

ട്രോളുകൾക്ക് മറുപടിയായി നിറവയറിൽ ബിക്കിനി ധരിച്ച് നിൽക്കുന്ന ചിത്രമാണ് സമീറ പോസ്റ്റ് െചയ്തത്. 'ആഴമില്ലാത്തിടത്ത് നീന്തുന്നവർക്ക് അറിയാൻ സാധിക്കുന്നത്ര ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയർ ആസ്വദിക്കുന്നതിൽ അസഹിഷ്ണുത കാണിക്കുന്നവർക്കുള്ള മറുപടിയാണിത്''- സമീറ കുറിച്ചു. 

വ്യവസായിയായ ആകാശ് വർധെയാണ് സമീറയുടെ ഭർത്താവ്. 2014ലായിരുന്നു ഇരുവരുടെയും വിവാഹം. 2015ലാണ് ഇവർക്ക് ആദ്യ കുഞ്ഞ് പിറന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...