ഇതിനപ്പുറം ചാടിക്കടന്നവനാണീ ഞാൻ; മതിൽ ചാടിക്കടന്ന് ജെസിബി; വിഡിയോ

jcb
SHARE

ജെസിബിയുടെ പല അഭ്യാസങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ പലരിലും ആശ്ചര്യം ജനിപ്പിച്ചിട്ടുള്ള ഒരു വാഹനം കൂടിയാണ് ജെസിബി. എന്നാൽ മതിൽ ചാടിവരുന്നൊരു ജെസിബിയെ അധികമാരും കണ്ടിട്ടുണ്ടാകില്ല. 

ജെസിബിയുടെ പുതിയ അഭ്യാസപ്രകടനത്തിൻറെ ടിക്ടോക് വിഡിയോ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്. സ്ഥലം എതാണെന്ന് വ്യക്തമല്ല. വീടിന്റെ മുറ്റത്തെ ചെറിയ മതിൽ നശിപ്പിക്കാതെ ജെസിബി അത് ചാടിക്കടക്കുന്നത് വിഡിയോയിൽ കാണാം. മുന്നിലേയും പിന്നിലേയും കൈകൾ ഉപയോഗിച്ച് അതി വിദഗ്ദമായാണ് ജെസിബി ഇപ്പുറം കടക്കുന്നതും കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...