'ന്റെ രാഹുൽ ഗാന്ധ്യാ'; വാശി പിടിച്ച നിദയെ കാണാൻ രാഹുൽ വന്നു; മുത്തം നൽകി

rahul-nidha-09
SHARE

രാഹുൽ ഗാന്ധിയെ കാണണമെന്ന് വാശി പിടിച്ച് കരഞ്ഞ നിദക്ക് ഇനി അതിന്റെ പേരിൽ കരയേണ്ടി വരില്ല. നിദയുടെ ആഗ്രഹം പോലെ നേരിട്ട് കാണാൻ സാക്ഷാൽ രാഹുലെത്തി, സമ്മാനമായി രാഹുലിന് ഒരു മുത്തവും നൽകി. രാഹുൽ ഗാന്ധി മുക്കത്ത് നടത്തിയ റോഡ് ഷോക്ക് ഇടെയാണ് നിദയും സഹോദരിയും രാഹുലിനെ കണ്ടത്. 

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ സ്വദേശിയായ നൗഫൽ പുതുക്കുടിയുടെ രണ്ട് വയസ്സുകാരിയായ മകളാണ് നിദ ഫർഹ. വയനാട്ടിലെത്തിയ രാഹുലിനെ കാണാൻ സാധിക്കാതെ വന്നതോടെയാണ് നിദ കരച്ചിൽ തുടങ്ങിയത്. 'രാഹുൽ ഗാന്ധി എന്റേതാ, എനിക്ക് കാണണം' എന്ന് ഉറക്കെ കരയുന്ന നിദയുടെ വിഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു. 

ഏപ്രിൽ 23നാണ് രാഹുൽ ഗാന്ധിയുടെ ഫോട്ടോയുള്ള നോട്ടീസ് രണ്ടുവയസ്സുകാരി നിദയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെയാണ് രാഹുലിനെ കാണണമെന്ന ആഗ്രഹം നിദ പറഞ്ഞുതുടങ്ങിയത്. കാത്തിരിപ്പിനൊടുവിൽ മുക്കത്ത് വെച്ച് നിദ രാഹുലിനെ കണ്ടു. രാഹുലിന്റെ റോഡ് ഷോക്കിടെയായിരുന്നു കൂടിക്കാഴ്ച. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...