കല്ല്യാണത്തിന് എൽഇഡി ഷൂ; കളർഫുള്ളായി വധു; കൗതുകം

wedding-style
SHARE

വിവാഹത്തിന് വ്യത്യസ്തമായി ഒരുങ്ങുക എന്നത് ഇന്നത്തെക്കാലത്ത് ഒാരോ പെൺകുട്ടിയുടേയും സ്വപ്നമാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തിന് എൽഇഡി ഷൂസിട്ട് വ്യത്യസ്തയായി ഒരു പെൺകുട്ടി. 

തന്റെ മെഹന്ദി ചടങ്ങിൽ എൽഇഡി ഷൂസ് ധരിച്ചാണ് വിവാഹ ഫാഷൻ ലോകത്തെ ലാവ്ലിൻ എന്ന പെൺകുട്ടി ഞെട്ടിച്ചത്. അപ്രതീക്ഷിതമായ ഈ സ്റ്റൈൽ ആയിരുന്നു ലാവ്ലിന്റെ മെഹന്ദി ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. അതോടെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി.

led-sneakers

ചിത്രങ്ങൾ വൈറലാകാന്‍ കാരണം എൽഇഡി ഷൂസ് ആണെങ്കിലും ലാവ്ലിന്റെ വസ്ത്രധാരണവും അഭിനന്ദനങ്ങൾ നേടി. സിൽവർ എബ്രോയട്രിയുടെ മനോഹാരിതയുള്ള നീല ലഹങ്ക. അനിത ഡോൻഗ്രിയാണ് ലഹങ്ക ഡിസൈൻ ചെയ്തത്. അബു ജാനി സന്ദീപ് കേസ്‌ല ഡിസൈൻ ചെയ്ത നീല കുർത്തയും വെള്ള പൈജാമയുമായിരുന്നു വരൻ മൻപ്രതീന്റെ വേഷം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...