നിലം തൊടുന്ന ഒഴുകിപ്പറക്കും കാർകൂന്തൽ; കാണേണ്ട കാഴ്ച: വിഡിയോ

hair-2
SHARE

പെൺകുട്ടികളുടെ സൗന്ദര്യ സങ്കൽപത്തിൽ മുടിക്കുള്ള സ്ഥാനം ചെറുതല്ല. നിലത്തുകിടന്നിഴയുന്ന മുടി എന്നൊക്കെ അതിശയോക്തി കലർത്തി പറയാമെങ്കിലും അങ്ങനെയുള്ള മുടിയൊക്കെ വളരെ വിരളമായി മാത്രമേ കാണാൻ കഴിയൂ. 

എന്നാലിതാ കണ്ണ് നിറച്ച് കാണാന്‍ നല്ല അസ്സല്‍ കാര്‍കൂന്തല്‍. 'ഫാഷന്‍ എവരിഡേ' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ഒരു വീഡിയോ ആണിത്. തനിക്കൊപ്പം തന്നെയോ അതിനെക്കാളധികമോ നീളമുള്ള മുടി കെട്ടിയൊതുക്കുന്ന യുവതി. പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പതിനായിരക്കണക്കിന് ലൈക്കും എണ്ണായിരത്തോളം ഷെയറുമായി വിഡിയോ വൈറലായി.

ബെല്ലി ഡാന്‍സറും മോഡലുമായ അന്ന ബെല്ലയാണ് ഈ മുടിയുടെ ഉടമ. അന്ന ബെല്ലയ്ക്ക് ഇന്‍സ്റ്റഗ്രാമിലും ആരാധകര്‍ നിരവധിയാണ്. ഇന്‍സ്റ്റയിലും മുടി തന്നെയാണ് ബെല്ലയുടെ പ്രധാന ആകര്‍ഷണം. 

വിഡിയോ കാണാം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...