വാതുറന്ന് കയ്യിലേക്ക് തുപ്പുന്നത് നാണയങ്ങൾ; ഇന്റർനെറ്റിനെ കുഴക്കി വിഡിയോ; വിചിത്രം

mouth-purse
SHARE

ചുണ്ടും വായും പല്ലും കുറ്റിത്താടിയുമെല്ലാം ഉണ്ട്. മനുഷ്യമുഖത്തിന്റെ കീഴ്ഭാഗം അതേപോലെ. വായ തുറക്കുകയും ചെയ്യും. വാതുറന്ന് കയ്യിലേക്ക് തുപ്പുന്നതോ നാണയങ്ങളും. സോഷ്യൽ മീഡിയയുൽ വൈറലായിരിക്കുന്ന ഒരു വിഡിയോയിലെ കാഴ്ചകളാണ് ഇത്. കൗതുകം തോന്നുന്നുണ്ടാകും. എന്നാൽ ഈ വിഡിയോയിലുള്ള ജീവനുള്ള വസ്തുവൊന്നുമല്ല. ഒരു പഴ്സാണ്!

ജപ്പാൻകാരനായ ഒരു ഡിജെയാണ് ഈ വിചിത്ര പഴ്സിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഇദ്ദേഹം തന്നെയാണ് ഇത് നിർമിച്ചിരിക്കുന്നതും. പഴ്സിലെ വായ്ഭാഗം തുറന്ന് നാണയങ്ങൾ അതിലേക്ക് ഇടാം എന്നാണ് വിഡിയോയിൽ കാണിക്കുന്നത്.

എന്നാൽ വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. മനുഷ്യമുഖവുമായുള്ള സാമ്യം അസ്വസ്ഥമാക്കുന്നുവെന്നാണ് ചിലരുടെ വാദം. എന്നാൽ ഈ പഴ്സ് എവിടെ കിട്ടുമെന്നും എത്രയാകും ഇതിന്റെ വിലയെന്നും ചോദിച്ചും ചിലർ എത്തിയിട്ടുണ്ട്. നിരവധിപ്പേരാണ് വിഡിയോ ട്വിറ്ററിലൂടെയും മറ്റും ഷെയർ ചെയ്തിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE