എനിക്കറിയാം; നിനക്കറിയാം; ഐ ലവ് യൂ; ഭാവനയോട് മഞ്ജുവിന്റെ ഹാപ്പി ബർത്ഡേ

manju-bhava
SHARE

നടി ഭാവനയുടെ ജൻമദിനമാണിന്ന്. ആരാധകരും ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും ആശംസയർപ്പിക്കുന്ന തിരക്കിലാണ്. അതിനിടെ ലേഡി  സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ ആശംസ ശ്രദ്ധേയമാകുന്നു. ഭാവനയ്ക്കൊപ്പമുള്ള ഫോട്ടോകൾക്കൊപ്പം വളരെ രസകരമായ രീതിയിലാണ് മഞ്ജു ഭാവനക്ക് പിറന്നാളാശംസിക്കുന്നത്.‘പ്രിയപ്പെട്ടവൾക്ക് ജൻമദിനാശംസകൾ. എനിക്കറിയാം നിനക്കറിയാം ,എനിക്ക് നിന്നെ ഇഷ്ടമാണെന്ന്’..ഇതായിരുന്നു മഞ്ജു പങ്കുവെച്ച ആശംസാവാക്കുകൾ.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം 96ന്റെ കന്നഡ റിമേക്കായ 99നിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. പ്രീതം ഗബ്ബി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത നടൻ ഗണേഷാണ് നായകൻ. കന്നഡ സിനിമാനിർമാതാവായ നവീനുമായുളള വിവാഹശേഷം ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഭാവന.

MORE IN SPOTLIGHT
SHOW MORE