കല്ലടയെ തെരുവിൽ നേരിട്ട് കൊല്ലത്തെ യുവാക്കൾ; ചില്ലുകൾ തകർത്തു; വിഡിയോ

kallada-kollam-video
SHARE

റോഡിൽ മരണപ്പാച്ചിൽ നടത്തിയ കല്ലടയുടെ ബസിനെ തെരുവിൽ േനരിട്ട് യുവാക്കൾ. കൊല്ലം ജില്ലയിൽ വച്ചാണ് സംഭവം. കൊട്ടിയം പള്ളിമുക്കിനടുത്ത് ഇന്നലെ രാത്രി 10.30നാണ് കല്ലട വീണ്ടും അപകടമുണ്ടാക്കിയത്. പള്ളിമുക്ക് പെട്രോൾ പമ്പിന് സമീപത്ത് വച്ച് ബൈക്കിനെ ഉരസിയശേഷം ബൈക്ക് യാത്രക്കാരനെ ജീവനക്കാർ അസഭ്യം പറഞ്ഞു. ശേഷം ബസ് നിർത്താതെ ഒാടിച്ചുപോയി. ഇതു കണ്ടിരുന്ന യുവാക്കൾ ബസിനെ പിന്തുടർന്നു. ഇതിൽ ഒരു ബൈക്കിലും ബസ് തട്ടിയിട്ടതോടെ സംഭവം വഷളാവുകയായിരുന്നു. 

ഇതോടെ ബസ് തടഞ്ഞ യുവാക്കൾ ബസിന്റെ ചില്ലടിച്ച് തകർക്കുകയായിരുന്നു. കല്ലും ഇരുമ്പ് കമ്പിയും കൊണ്ട് ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും അടിച്ചു തകർന്നു. ഇതോടെ ബസ് നടുറോഡിലിട്ട് ഡ്രൈവർ ഇറങ്ങിയോടി. പിന്നീട് പൊലീസെത്തി മറ്റൊരു ഡ്രൈവറെക്കൊണ്ടാണ് ബസ് റോഡിൽ നിന്നും മാറ്റിയിട്ടത്. യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ പൊലീസ് കയറ്റിവിട്ടു. ഇൗ സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. പൊലീസിനെ സാക്ഷിയാക്കി തന്നെയാണ് നാട്ടുകാർ കല്ലട ബസിന്റെ ചില്ലടിച്ച് തകർത്തത്. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.