നോമ്പുനോറ്റും ശബരിമലയില്‍ പോയി; പെരുന്നാൾ ആഘോഷിച്ച് ഡോ.ഗോപകുമാർ

gopakumar-perunnal-05
SHARE

പതിനേഴ് വർഷമായി ഒരു ചെറിയ പെരുന്നാളും ഡോക്ടർ ഗോപകുമാർ മുടക്കിയിട്ടില്ല. ഇത്തവണയും പതിവ് തെറ്റിക്കാതെ കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പം ഗോപകുമാർ പെരുന്നാൾ ആഘോഷിച്ചു. 30 ദിവസം വ്രതശുദ്ധിയോടെ നോമ്പ് അനുഷ്ഠിച്ചാണ് ഡോക്ടറുടെ പെരുന്നാൾ ആഘോഷം.

തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിലെ ആർ.എം.ഒയാണ് ഡോ.ഗോപകുമാര്‍. അധ്യാപകനായി 2002-ൽ കണ്ണൂർ പരിയാരം കോളേജിൽ എത്തിയപ്പോഴാണ് നോമ്പ് നോൽക്കാൻ തുടങ്ങുന്നത്. അവിടുത്തെ കുട്ടികൾ നോമ്പെടുക്കുന്നത് കണ്ട് അവരോടൊപ്പം ചേരുകയായിരുന്നു. 2008-ൽ തിരുവനന്തപുരം ആയുർവേദ കോളേജിലേക്ക് അസിസ്റ്റന്റ് പ്രൊഫസറായി എത്തിയപ്പോഴും നോമ്പ് എടുക്കുന്നത് തുടർന്നു. 

പരിയാരത്ത് കുട്ടികൾ ആയിരുന്നു ഭക്ഷണവുമായി രാവിലെ എഴുന്നേൽപ്പിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ കോളേജുകളിൽ ക്ലാസെടുക്കാൻ പോകാറുണ്ട്. ഈ സമയത്തും നോമ്പ് എടുക്കുന്നത് മുടക്കാറില്ല.

25 വർഷം തുടർച്ചയായി ശബരിമല ദർശനവും നടത്തിയിട്ടുണ്ട്.1993 മുതൽ 2018 വരെയുള്ള കാലയളവിൽ മുടങ്ങാതെ ശബരിമലയിൽ പോയിരുന്നു ഗോപകുമാർ. റംസാൻ നോമ്പുകാലത്തും ശബരിമലയിൽ പോയിട്ടുണ്ട്. വെള്ളം പോലും കുടിക്കാതെ ദർശനം നടത്തിയിട്ടുണ്ട്. 

എല്ലാ മതങ്ങളുടെയും അടിസ്ഥാനം സ്നേഹമാണെന്നാണ് ഡോക്ടറുടെ വിശ്വാസം. പട്ടം ആദർശ് നഗറിലെ ശ്രീഭവനും ഇന്ന് പെരുന്നാള്‍ നിറവിലാണ്. തന്‍റെ വിശ്വാസത്തെ മുറുകെപ്പിടിച്ച് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം പെരുന്നാള്‍ ആഘോഷിക്കുകയാണ് ഡോക്ടര്‍ ഗോപകുമാറും. 

MORE IN SPOTLIGHT
SHOW MORE