ജീവിതപ്രാരാബ്ധം; വിവാഹം നീണ്ടു; ഇനി കൂട്ടു വേണം; നിഷ്കളങ്കം ഈ പരസ്യം

simon-wedding-add
SHARE

വിവാഹപരസ്യങ്ങൾ പലതും കണ്ടിട്ടുണ്ടാകാം. ഇത് കണ്ടുപരിയച്ചവയിൽ പെടുന്നതല്ല. ഈ വിവാഹപരസ്യത്തിലൂടെ സൈമൺ പറയുന്നത് ജീവിതം തന്നെയാണ്. വായിക്കുന്നവരുടെ അകം തൊടുന്ന ജീവിതം. അതിൽ നിറയെ ആത്മാർഥതയാണ്, നിഷ്കളങ്കതയാണ്. 

ഈ ജീവിതകഥയിലെ നായകൻ സൈമൺ. സ്വദേശം തൃശൂർ. സാമ്പത്തികമായി താഴ്ന്ന കുടുംബമായിരുന്നു സൈമണിന്റേത്. വീട്ടിൽ 8 മക്കള്‍. സൈമണിന്റെ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. മൂത്ത സഹോദരീ സഹോദരൻമാരുടെ വിവാഹം ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വൈകിയാണ് നടന്നത്. അങ്ങനെ സൈമണിന്റെ വിവാഹവും നീണ്ടുപോയി. 

ഇന്ന് സൈമണ് 38 വയസ്. ബാധ്യതകളില്ല. ആലോചനകൾ പലതും നടന്നു. ഇപ്പോൾ സൈമൺ ആഗ്രഹം പറഞ്ഞും സഹായം തേടിയും ആശ്രയിച്ചിരിക്കുന്നത് സോഷ്യൽ മീഡിയയെ ആണ്. സത്യസന്ധമായ ഈ വിവാഹാഭ്യര്‍ത്ഥന നവമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 

സൈമണി‍ന്റെ കുറിപ്പ്:

''വധുവിനെ ആവശ്യമുണ്ട് ദയവായി മനസറിഞ്ഞു എന്നെ സഹായിക്കുക, എന്റെ പേര് സൈമൺ, തൃശൂർ സ്വദേശിയാണ്, ഇപ്പോൾ 38 വയസ്സുണ്ട്, കഴിഞ്ഞ അഞ്ചെട്ടു വര്ഷങ്ങളായി ഞാൻ വധുവിനെ തിരയുന്നു, പക്ഷെ ഇതുവരെയും വധുവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല , ഇപ്പോൾ അവസാനത്തെ ആശ്രയം, ശ്രമം എന്ന നിലയിലാണ് സോഷ്യൽ മീഡിയായിൽ വരുന്നത്.

സാമ്പത്തികമായി തീരെ താഴ്ന്ന സ്ഥിതിയിലുള്ള കുടുംബമായിരുന്നു എന്റേത്, നന്നേ ചെറുപ്പത്തിൽ ഞങൾ 8 മക്കൾ അടങ്ങുന്ന കുടുംബത്തെ വിട്ട് അച്ഛൻ ഈ ലോകത്തു നിന്ന് പോയിരുന്നു, ഈക്കാരണങ്ങളാൽ എന്റെ മുതിർന്ന സഹോദരിമാരുടെയും സഹോദരന്മാരുടെയും വിവാഹം നടക്കാൻ താമസിച്ചു , എന്റെ സഹോദരങ്ങൾ എന്ന നിലയിൽ എന്റെ അധ്വാനം പകുതി ഇവർക്കു വേണ്ടിയും ആയിരുന്നു , ഇതിനിടയിൽ എന്റെ വിവാഹാലോചന ഒത്തിരി ബാധ്യതകൾ ഉള്ളതിനാൽ തഴയപ്പെട്ടു. ഇപ്പോൾ ഞാൻ നല്ല നിലയിലാണ് , വീട്ടിൽ അവിവാഹിതരായ ഒരു സഹോദരനും സഹോദരിയും ഉണ്ട് , സഹോദരിക് വിവാഹാലോചന നടക്കുന്നു, എന്റെ വിവാഹം ശരിയായാൽ എനിക്കൊപ്പം സഹോദരിയുടെ വിവാഹവും നടത്തും.

വധുവിന്റെ കാര്യത്തിൽ ഒരു ഡിമാൻഡും ഇല്ല, എന്നെ ഇഷ്ടപെടുന്ന എനിക് ഇഷ്ടപെടുന്ന പെണ്ണായാൽ മാത്രം മതി . ഞാൻ സാമ്പത്തികമായി ഇപ്പോൾ നല്ല സ്ഥിതിയിൽ ആയതിനാൽ സാമ്പത്തികമില്ല എന്ന കാരണത്താൽ ആരും വിവാഹമാലോചിക്കാതിരിക്കരുത് , സഹായിക്കാൻ ഞാൻ ഒരുക്കമാണ്. വധു എന്റെ മതത്തിൽ നിന്നും തന്നെ ആയാൽ കൊള്ളാം , എങ്കിലും മനുഷ്യരെ മതത്തിന്റെ കണ്ണിലൂടെ കാണുന്ന വ്യക്തിയല്ലാത്തതിനാൽ ആരിൽ നിന്നുമുള്ള ആലോചനയും പരിഗണിക്കും , ജില്ല പ്രശ്നമല്ല .

എന്റെ സ്വന്തം സ്ഥാപനമായ GOVT & PSC അംഗീകൃത സെല്ഫ് ഫിനാൻസ് കോളേജിൽ അധ്യാപകനാണ് ഞാൻ, Education- Mcom,Journalism,Computer . വയസ്സ്-38 , ഉയരം – 5.8. email – smrithyi70@gmail.com Phone- 9249781947 Address- Mangan(H) , thrissur ,pin – 680614 എല്ലാവരും ഇത് ഷെയർ ചെയ്തു എന്നെ സഹായിക്കുമെന്ന് പ്രേതീക്ഷിക്കുന്നു , എന്റെ വിവാഹം ശരിയായാൽ തീർച്ചയായും ഞാൻ മറ്റൊരു നിർധന പെൺകുട്ടിയുടെ വിവാഹത്തിനും സഹായിക്കും , ജൂൺ അവസാനം വരെ ആലോചനകൾക്കായി കാത്തിരുന്നതിനു ശേഷം ജൂലൈ ആദ്യമേ അന്വേഷിച്ചു തുടങ്ങു , അതുവരെ യോജിച്ചവർക് ആലോചന നടത്താം . എല്ലാവരും ഷെയർ ചെയ്ത സഹായിക്കുമെന്നും ഒത്തിരി ആലോചന വരുമെന്നും വല്യ പ്രതീക്ഷയുണ്ട്''. 

MORE IN SPOTLIGHT
SHOW MORE