വധു വിവാഹം നടത്തിയ പൂജാരിക്കൊപ്പം ഒളിച്ചോടി; നാടകീയത അമ്പരപ്പ്

wedding-image-mp
SHARE

വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകാനെത്തിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി. മധ്യപ്രദേശിലെ ശിർനോജിലാണ് സംഭവം.  വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വധു കല്ല്യാണത്തിന് കാർമികത്വം നൽകാനെത്തിയ പൂജാരിയായ വിനോദ് മഹാരാജ എന്നയാൾക്കൊപ്പം പോയത്. 21കാരിയായ വധുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.  

മെയ് ഏഴിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഇൗ വിവാഹത്തിന് വിനോദ് മഹാരാജയാണ് മുഖ്യകാർമികത്വം വഹിച്ചത്. വിവാഹശേഷം വരനൊപ്പം മടങ്ങിയ യുവതി ആചാരത്തിന്റെ ഭാഗമായി മൂന്നാം ദിവസം സ്വന്തം വീട്ടിെലത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന 23–ാം തീയതി യുവതി പൂജാരിക്കൊപ്പം ഇറങ്ങിപോവുകയായിരുന്നു.  കഴിഞ്ഞ രണ്ട് വർഷമായി യുവതിയും വിനോദും തമ്മിൽ പ്രണയത്തിലായിരുന്നെന്നാണ് സൂചന. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും 30000 രൂപയും എടുത്താണ് യുവതി ഇയാൾക്കൊപ്പം പോയത്. എന്നാൽ വിനോദ് വിവാഹത്തിനാണെന്നും അതിൽ രണ്ട് കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്. 

MORE IN SPOTLIGHT
SHOW MORE