ഗതികെട്ടപ്പോൾ പെട്രോൾ ഊറ്റി; ഊറ്റിയതിലധികം തിരികെ വച്ചു; ഒപ്പം മാപ്പും; കത്ത് വൈറല്‍

petrol-letter
SHARE

ഗതികെട്ട സാഹചര്യത്തിൽ പല കടുംകൈകളും ചെയ്തുപോകുമെന്ന് പറയാറുണ്ട് ചിലര്‍. അതിന് തെളിവായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കത്ത്. വണ്ടിയിലെ പെട്രോൾ തീർന്ന് പെരുവഴിയിലാകുമെന്ന് മനസിലാക്കിയപ്പോൾ വഴിയിൽ കണ്ട ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയെടുത്തു. എന്നാല്‍ ഈ തെറ്റിന് പ്രായശ്ചിത്തവും ചെയ്തിട്ടുണ്ട്. എടുത്ത പെട്രോളിന് പകരമായി അധികം പെട്രോൾ ബൈക്കിനരികിൽ തിരികെ വച്ച് തെറ്റു തിരുത്തി. തെറ്റ് ചെയ്യാനുണ്ടായ കാരണം ബൈക്കിന്റെ ഉടമയെ അറിയിച്ചുകൊണ്ടുള്ള കത്തും വണ്ടിക്കരികിൽ വച്ചു.

ഈ കത്താണ് ഇപ്പോൾ  സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോയ രണ്ട് ‘ഹതഭാഗ്യരാണ്’ ചെയ്ത് പോയ സമസ്ത അപരാധങ്ങളും പൊറുക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്. എന്തായാലും സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുന്ന നന്മക്കഥകളുടെ നിരയിലേക്ക് ഈ കത്തും അതെഴുതിയവരും എത്തിക്കഴിഞ്ഞു

കത്തിലെ വാചകങ്ങൾ ഇങ്ങനെയാണ്:

പ്രിയപ്പെട്ട ചേട്ടാ, 
മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോകുകയായിരുന്ന ഞങ്ങൾ വഴിയിൽ വച്ച് പെട്രോൾ തീർന്ന് പോയതിനാൽ മറ്റ് വഴിയില്ലാതെ ഈ നീല പൾസർ വണ്ടിയിൽ നിന്നും അൽപം പെട്രോൾ എടുക്കേണ്ടി വന്നു. അങ്ങനെ ചെയ്യേണ്ടി വന്നതിൽ മാപ്പ് ചോദിക്കുന്നതോടൊപ്പം എടുത്തതിലധികം പെട്രോൾ വാങ്ങി ഇവിടെ തിരികെ വയ്ക്കുന്നു. അനുവാദമില്ലാതെ ചെയ്ത ഈ പ്രവർത്തിക്ക് സാഹചര്യം മനസിലാക്കി മാപ്പ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 

എന്ന് 
രണ്ട് ഹതഭാഗ്യർ

petrol-viral
MORE IN SPOTLIGHT
SHOW MORE