ഇടം തോളൊന്ന് ചരിച്ച്’ ലാലേട്ടന് പിറന്നാളാശംസ; കെഎസ്ആര്‍ടിസിയുടെ വൈറല്‍ പോസ്റ്റ്

moh
SHARE

മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ അമ്പത്തിയൊൻപതാം പിറന്നാളായിരുന്നു ഇന്നലെ. ആശംസ നേർന്ന്കൊണ്ടുള്ള വിഡിയോകളുടെയും കാർഡുകളുടെയും തിരിക്കായിരുന്നു സമൂഹമാധ്യമങ്ങളിൽ. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട ഒരു ചിത്രമാണിപ്പോൾ വൈറലാവുന്നത്. കെഎസ്ആർടിസി കൊട്ടാരക്കര പേജിന്റെ ആശംസയാണ് ചിരിയിണുർത്തുന്നത്. കൊട്ടാരക്കര-കോയമ്പത്തൂർ റൂട്ട് ബസ്സിന്റെ ഫോട്ടോ, പോണ പോക്കിൽ ഇടം തോളൊന്ന് ചരിച്ച്, ഹാപ്പി ബർത്ഡേ ലാലേട്ടാ എന്നെഴുതിയാണ് പേജിന്റെ ആശംസാ പോസ്റ്റ്.

മോഹൻലാലിന്റെ മാനറിസങ്ങളിൽ എന്നും ചർച്ചയാവുന്ന കാര്യമാണ് ഇടം തോളിന്റെ ചരിവ്. ഏതായാലും പോസ്റ്റും ഒപ്പമുളള ചിത്രവും വൈറലായിക്കഴിഞ്ഞു. പോസ്റ്റിന് താഴെ നിറയുന്ന കമന്റെുകളിൽ ലാലേട്ടന് ആശംസയ്ക്കൊപ്പം യാത്രക്കാരുടെ രോഷവും നിറയുന്നുണ്ട്. ബസ് കുഴിയിൽ വീണ് നടു വെട്ടിയാൽ ലാലേട്ടൻ വരുമോ ചികിത്സിക്കാൻ, കുഴിയടക്കാൻ വഴി കണ്ട് പിടിക്കാൻ ഉപദേശിക്കുന്നു ചിലർ. നിരവധി ഫോളോവേഴ്സുളള പേജാണ് കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയുടേത്.

MORE IN SPOTLIGHT
SHOW MORE