ബുദ്ധപ്രതിമ സ്കാൻ ചെയ്തുനോക്കി; കണ്ടത് ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടം; അമ്പരപ്പ്

bhudha2
SHARE

പത്മാസനത്തിലിരുന്ന് ധ്യാനിക്കുന്ന ബുദ്ധപ്രതിമ സ്കാൻ ചെയ്തുനോക്കിയ പുരാവസ്തു ഗവേഷകർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മമ്മിയായി മാറിയ ബുദ്ധ സന്യാസിയുടെ കഥ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഈയടുത്താണ് ചൈനയിലെ പുരാവസ്തുഗവേഷകർക്ക് ഒരു ബുദ്ധ പ്രതിമ കിട്ടിയത്. പത്മാസനത്തിൽ ഇരുന്ന നിലയിൽ മരിച്ചുപോയ ഒരു ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടമാണ് ആ മമ്മിയിൽ നിന്ന് അവർക്ക് ലഭിച്ചത്. അദ്ദേഹം ഒരു ധ്യാന വിദ്യാലയത്തിന്റെ ആത്മീയ നേതാവായിരുന്നു. സ്കാൻ ചെയ്ത റിപ്പോർട്ടിൾ കണ്ടത് പ്രതിമയ്ക്കുള്ളിലെ അസ്ഥികൂടമാണ്. ചൈനയിലാണ് സംഭവം. ചൈനയിലെ ചില ബുദ്ധസന്യാസിമാർ കഠിനമായ ധ്യാനത്തിലൂടെ സ്വയം ജീവൻ വെടിഞ്ഞ് 'മമ്മി'യാകാറുണ്ട്. പരമകാഷ്ഠ എന്ന് അറിയപ്പെടുന്ന ധ്യാനരീതി വളരെ കഠിനമേറിയ ഒന്നാണ്.

ഏകദേശം 1100 എഡിയിൽ ജീവിച്ചിരുന്ന സാങ് എന്ന ബുദ്ധസന്യാസിയുടെ മമ്മിയാണ് ലഭിച്ചതെന്നാണ് പുരാവസ്തു ഗവേഷകരുടെ വിലയിരുത്തൽ. ധ്യാനവിദ്യാലയത്തിന്റെ അധിപനായിരുന്ന സാങ് പരമകാഷ്ഠ അനുഷ്ഠിച്ചാണ് മരണത്തെ പുൽകിയതെന്നാണ് വിശ്വാസം. പല ഘട്ടങ്ങളിലൂടെയാണ് പരമകാഷ്ഠ കടന്നുപോകുന്നത്.

ആദ്യ ഘട്ടത്തിൽ പാചകം ചെയ്ത ഭക്ഷണം ഒഴിവാക്കി ഫലങ്ങളും കശുവണ്ടിയും ബദാമും കഴിച്ച് ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കും. പിന്നീട് ആയിരം ദിവസം വേരുകളും മരത്തൊലിയും മാത്രം ഭക്ഷിക്കും. ഇതിനുപിന്നാലെയാണ് ഏറ്റവും കഠിനമായ ഘട്ടം. 'ഉറുഷി' മരത്തിന്റെ ഇലച്ചാറു പിഴിഞ്ഞ് വിഷച്ചായയുണ്ടാക്കി കുടിക്കും. ഇതോടെ അതിശക്തമായ ഛർദ്ദിലും നിർജ്ജലീകരണവും സംഭവിക്കും. ശരീരം മരണശേഷം വേഗം വിഘടിച്ച് പോകാതിരിക്കാനും ഇത് സഹായിക്കും.

വർഷങ്ങളോളം ഈ അവസ്ഥയിൽ കഴിയുന്ന സന്യാസിയെ ഒടുവിൽ കയ്യിൽ ഒരു മണി നൽകി കല്ലറയിൽ അടയ്ക്കും. ഒപ്പം ശ്വസിക്കാനായി ചെറിയ ട്യൂബും. മരണംവരെ മണിമുഴക്കി പത്മാസനത്തിൽ സന്യാസി ധ്യാനനിമഗ്നാകും. മണിയുടെ ശബ്ദം കേൾക്കാതായാൽ മരണം സംഭവിച്ചുവെന്ന് ഉറപ്പിക്കും. സമാധിയായ സന്യാസിയെ കല്ലറയിൽ നിന്നെടുത്ത് മമ്മിയാക്കും. 

ഈ പ്രതിമ 20 വർഷം മുൻപ് ചൈനയിൽ നിന്നും നെതർലൻഡിലേക്ക് കടത്തിയതാണെന്നാണ് പറയപ്പെടുന്നത്. പ്രതിമ തിരികെ വേണമെന്ന് കിഴക്കൻ ചൈനയിലെ ഭരണകൂടം നിരവധിത്തവണ ഡച്ച് കോടതിയിൽ ആവശ്യമുന്നയിച്ചെങ്കിലും തീർപ്പായില്ല. അതിനാൽ ഇത് ഏത് സ്ഥലത്തെയാണെന്നുള്ളതിൽ വ്യക്തതയില്ല.

MORE IN SPOTLIGHT
SHOW MORE