ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിച്ചു; പെട്രോൾ പമ്പിന് വിലപറഞ്ഞു; ഒടുവിൽ സംഭവിച്ചത്

lottery-21-05
പ്രതീകാത്മക ചിത്രം
SHARE

ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിച്ച് പെട്രോൾ പമ്പിന് വില പറഞ്ഞ് നാട്ടിൽ വിലസി നടന്നയാൾക്ക് കിട്ടിയത് എട്ടിന്റെ പണി. പത്രത്തിൽ പേര് വന്നതോടെയാണ് ലോട്ടറിയിൽ ഒന്നാം സമ്മാനം അടിച്ചെന്ന് ഇലവുംതിട്ടയിലെ ചന്ദനക്കുന്ന് കോളനിയിലെ മുരളി തെറ്റിദ്ധരിച്ചത്. 

പത്രത്തിൽ പേര് കണ്ട സന്തോഷത്തിൽ കടം വാങ്ങി നാട്ടുകാർക്ക് ചിലവ് ചെയ്ത്, നാട്ടിലെ പെട്രോൾ പമ്പിന് വിലയും പറഞ്ഞ് വിലസി നടക്കുകയായിരുന്നു മുരളി. ഇതിന് പിന്നാലെയാണ് അറിഞ്ഞത് ഒന്നാം സമ്മാനം മുരളിക്കല്ല, നാട്ടിൽ ജോലിക്ക് വന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണെന്ന്. 

കേരള ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചെന്നാണ് മുരളി തെറ്റിദ്ധരിച്ചത്. നാട്ടിലെ ഒരു പെട്രോൾ പമ്പിനും മെഡിക്കൽ സ്റ്റോറിനും മുരളി വില പറഞ്ഞുവെച്ചു.  വീടുപണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളി ടിക്കറ്റ് ബാങ്കിലേൽപ്പിച്ചതോടെയാണ് മുരളിക്ക് അടിച്ചത് സമാശ്വാസ സമ്മാനമാണെന്ന് മനസ്സിലായത്.

കഴിഞ്ഞ പതിന്നാലിനെടുത്ത ടിക്കറ്റിനാണ് മുരളിക്ക് സമാശ്വാസ സമ്മാനം ലഭിച്ചത്. മുരളിക്ക് ഒന്നാം സമ്മാനം അടിച്ചെന്ന് പത്രങ്ങളിൽ തെറ്റായ വാർത്ത വന്നിരുന്നു. 

MORE IN SPOTLIGHT
SHOW MORE