സിനിമ കണ്ട് യാത്രക്കാരുമായി ഓട്ടോക്കാരന്റെ ‘അപകട’യാത്ര; രോഷം: വിഡിയോ

auto-driver-film
SHARE

നിരത്തുകളിൽ ജീവൻ പൊലിയാതിരിക്കാൻ അധികൃതർ മുന്നറിയിപ്പുകളും മുന്നോട്ട് പോകുമ്പോൾ തിരുവനന്തപുരത്ത് നിന്നുള്ള ഇൗ ദൃശ്യം ചർച്ചയാവേണ്ടതാണ്. ഒാട്ടോറിക്ഷയിൽ യാത്രക്കാരുമായി പോകുന്ന ഡ്രൈവർ ഓട്ടോയുടെ ഹാർഡിലിൽ മൊബൈൽ വച്ച് സിനിമ കാണുകയാണ്. ഒാട്ടോ വേഗം ഒാടിക്കുമ്പോഴാണ് ഡ്രൈവറുടെ ഇൗ സാഹസികത. മാധ്യമപ്രവർത്തകനായ ജയകുമാറാണ് ഫെയ്സ്ബുക്കിലൂടെ ഇൗ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കരമന പാപ്പനംകോട് റോഡിൽ കണ്ട അൽപം മുൻപ് കണ്ട കാഴ്ച എന്ന തുടക്കത്തോടയാണ് കുറിപ്പ് ആരംഭിക്കുന്നത്.  

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇപ്പോൾ കണ്ട ദൃശ്യം

കരമന പാപ്പനംകോട് റോഡിൽ കണ്ട കാഴ്ച സമയം ഇപ്പോൾ 8.35 രാത്രി സവാരിക്കാരെ ഇത്രയും തിരക്ക് ഉള്ള ഈ റോഡിൽ ഓട്ടോയുടെ ഹാർഡിലിൽ മൊബൈൽ ഫിക്സ് ചെയ്യ്ത് സിനിമ കണ്ടു ഡ്രൈവ് ചെയ്യുന്ന ഡ്രൈവർ, 

ഇങ്ങനെ ഉള്ള യാത്രക്കാർക്ക് ജീവന് എന്ത് സുരക്ഷിതത്വം, ഇത് അധികാരികളിൽ എത്തിക്കുന്നത് വരെ ഷെയർ ചെയ്യുക KL 01 AW 4245.

MORE IN SPOTLIGHT
SHOW MORE