നിത്യ വരുമാനം 50 രൂപ; കളഞ്ഞു കിട്ടിയ 15000 രൂപ തിരികെ ഏൽപ്പിച്ചു

saraswathi-
SHARE

50 രൂപ നിത്യവരുമാനം മാത്രമുള്ള വയോധിക വഴിയിൽ കിടന്നു കിട്ടിയ 15000 രൂപ ഉടമയ്ക്കു കൈമാറി. എടത്വ 18–ൽ ചിറ സരസ്വതിയമ്മ (80) ആണ് തലവടി കൈപ്പള്ളിമാലിൽ ശാന്തമ്മയ്ക്ക് അവരുടെ പണം തിരികെ നൽകിയത്. എടത്വ കോളജിനു സമീപം ചെറിയ മുറുക്കാൻകട നടത്തിയാണ് സരസ്വതിയമ്മ ജീവിക്കുന്നത്. വെള്ളിയാഴ്ച എടത്വ മാർക്കറ്റിൽ നിന്നാണ് പണം അടങ്ങിയ പൊതി സരസ്വതിയമ്മയ്ക്കു ലഭിച്ചത്. 

പണമാണെന്നു മനസിലായപ്പോൾ എണ്ണാൻ പോലും നിൽക്കാതെ സമീപത്തെ എ.കെ.ബനാന സ്റ്റാൾ ഉടമയെ ഏൽപ്പിച്ചു. ഇന്നലെ പണം നഷ്ടപ്പെട്ട ശാന്തമ്മ അന്വേഷിച്ചു വന്നപ്പോൾ തുക കൈമാറുകയായിരുന്നു. ബാങ്കിൽ നിന്നു പണമെടുത്ത് മടങ്ങും വഴി പൊതി നഷ്ടപ്പെട്ടത്. പ്രതിഫലം നൽകിയെങ്കിലും അവർ വാങ്ങിയില്ല.

MORE IN SPOTLIGHT
SHOW MORE