എന്താ ചൂട്; കാറിന് പുറത്ത് ചാണകം പൂശി യുവാവ്?; ചിരിയൊരുക്കി ‘ചാണക ഏസി’

car-gujarat-viral
SHARE

ചൂടിൽ നിന്നും രക്ഷനേടാൻ പഠിച്ച പണിപതിെനട്ടും നോക്കി തളർന്നിരിക്കുന്നവർക്ക് മുന്നിലേക്കാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഒരു ചിത്രം എത്തുന്നത്. സ്വന്തം കാറിന്റെ പുറംഭാഗങ്ങളെല്ലാം ചാണകം കൊണ്ട് പൊതിഞ്ഞിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കാറുടമയാണ് ഈ വ്യത്യസ്‍ത ആശയം സ്വന്തം കാറിൽ നടപ്പാക്കിയത്.

ചൂടിനെ പ്രതിരോധിക്കാന്‍ സേജല്‍ എന്നയാള്‍ അദ്ദേഹത്തിന്‍റെ കാര്‍ മുഴുവന്‍ ചാണകം മെഴുകി എന്നാണ് രുപേഷ് ഗൗരംഗ ദാസ് എന്ന വ്യക്തി ചിത്രം പങ്കുവച്ച് കുറിച്ചത്. ചിത്രം നിമിഷനേരം കൊണ്ട് വൈറലാെയങ്കിലും ഇതിന് പിന്നിലെ സത്യം ഇതാണോ എന്ന് വ്യക്തമല്ല. ഗുജറാത്തിലെ വ്യാപാരിയുടെ കാറെന്ന് പറയുന്നുണ്ടെങ്കിലും മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറാണ് ചിത്രത്തിൽ. കാറിന് മുകളിൽ തേച്ചിരിക്കുന്നത് ചാണകം തന്നെയാണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. രണ്ടായാലും ചിത്രം കേരളത്തിലും വൈറലായിരിക്കുകയാണ്. ട്രോളുകളും സജീവമായി കഴിഞ്ഞു. 

MORE IN SPOTLIGHT
SHOW MORE