അർണോൾഡിനെ പറന്ന് ചവിട്ടി യുവാവ്; ഒടുവിൽ മൂക്കും കുത്തി താഴെ; വിഡിയോ

arrrrrrrrrrrrrnnnn
SHARE


അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ മുഖം ഇടിച്ച് പരത്തുമെന്ന് വെല്ലുവിളിച്ച സാക്ഷാൽ അർണോൾഡ് ഷ്വാസ്നഗറെ പറന്ന് ചവിട്ടി യുവാവിന്റെ സാഹസികത. നടനും മുൻ കാലിഫോർണിയ ഗവർണറുമായിരുന്ന അർനോൾഡ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വർഷം തോറും നടത്താറുള്ള അർനോൾഡ് ക്ലാസിക് ആഫ്രിക്ക എന്ന പരിപാടിക്കെത്തിയതായിരുന്നു 71കാരനായ അർണോൾഡ്.

ആരാധകരുമായി സ്നാപ് ചാറ്റ് വിഡിയോ പകർത്തുന്നതിനിടെ പിന്നിലൂടെ വന്ന യുവാവ് ഉയർന്ന് ചാടി ചവിട്ടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ അർനോൾഡ് മുന്നോട്ടാഞ്ഞെങ്കിലും തറയിൽ വീണത് യുവാവ് തന്നെയായിരുന്നു. ഉടൻ തന്നെ സുരക്ഷാജീവനക്കാർ യുവാവിനെ കീഴ്പ്പെടുത്തി. ഈ വിഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നടൻ, നിർമ്മാതാവ്, ബിസിനസുകാരൻ, രാഷ്ട്രീയപ്രവർത്തകൻ അങ്ങനെ സകല മേഖലകളിലും കൈവെച്ച എഴുപത്തിയൊന്നുകാരനായ അർണോൾഡിനെ ആക്രമിച്ച യുവാവിനെക്കുറിച്ചും ചർച്ചകൾ നീളുകയാണ്. ഈ വയസ്സിലും മുപ്പതിന്റെ ചുറുചുറുക്കും ശാരീരികക്ഷമതയും കൊണ്ടു നടക്കുന്ന അർനോൾഡ് പതിനഞ്ചാം വയസ്സ് മുതൽ വെയ്റ്റ് ലിഫ്റ്റിംഗും ബോഡി ബിൽഡിങ്ങും പരിശീലിക്കുന്നുണ്ട്്. ഹോളിവുഡ് ആക്ഷൻ ,ത്രില്ലർ ചിത്രങ്ങളിലൂടെ ലോകമൊട്ടുക്ക് ആരാധകരെ നേടിയ അർണോൾഡിന്റെ ടെർമിനേറ്റർ സീരീസ് എക്കാലത്തെയും ബോക്സോഫീസ് ഹിറ്റാണ്.

MORE IN SPOTLIGHT
SHOW MORE