മോദി എന്ന വിഗ്രഹത്തെ ഉടച്ചു നശിപ്പിക്കാന്‍ ആസൂത്രിത പദ്ധതി: സനൽകുമാർ ശശിധരൻ

sanalkumar-fb
SHARE

നരേന്ദ്രമോദി എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയായിരുന്നു ഇന്നലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ നടന്നതെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അല്ലെങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത്ഷാക്ക് കഴിയില്ലായിരുന്നെന്നും സനൽകുമാർ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സനൽകുമാറിന്റെ നിലപാട് വ്യക്തമാക്കിയത്.

വിജയകരമാവുന്ന റോക്കറ്റു വിക്ഷേപണത്തില്‍ ഓരോ ഘട്ടം കഴിയുമ്പോഴും റോക്കറ്റിന്റെ ഓരോ ഭാഗം കത്തിത്തീര്‍ന്ന് അടര്‍ന്ന് വീണുകൊണ്ടിരിക്കും. അദ്വാനി, വാജ്പേയി, മോദി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ?. സനൽകുമാർ ചോദിക്കുന്നു.

സനൽകുമാർ ശശിധരന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം: 
"മോദി" എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്.. അല്ലെങ്കിൽ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാൻ അമിത്ഷാക്ക് കഴിയില്ലായിരുന്നു. വിജയകരമാവുന്ന റോക്കറ്റു വിക്ഷേപണത്തിൽ ഓരോ ഘട്ടം കഴിയുമ്പോഴും റോക്കറ്റിന്റെ ഓരോ ഭാഗം കത്തിത്തീർന്ന് അടർന്ന് വീണുകൊണ്ടിരിക്കും. അധ്വാനി, വാജ്‌പേയി, മോഡി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ? അറിയില്ല .. എന്തായാലും ഏകശിലാരൂപിയായ ഹിന്ദുരാഷ്ട്രം എന്ന ഗുരുതരമായ അപകടാവസ്ഥയിലേക്ക് ആ റോക്കറ്റ് രാജ്യത്തെ അടുപ്പിച്ചുകൊണ്ടിരിക്കുന്നു.

MORE IN SPOTLIGHT
SHOW MORE