‘വിശപ്പ് സഹിച്ചോളാം; അയാളോട് മഴ കൊള്ളരുതെന്ന് പറയൂ’; നൻമയുടെ ചാറ്റ്; വൈറൽ

viral-chat-food
SHARE

പഠനത്തോടൊപ്പം തൊഴിൽ, ഇടവേളകൾക്കൊപ്പം െതാഴിൽ. പുതിയ കാലത്തിന്റെ ഇൗ പുതിയ ചിന്തകൾക്കൊപ്പമാണ് ഇന്ന് യുവാക്കൾ. ഇക്കൂട്ടത്തിൽ തൊഴിലിനായി  ഓൺലൈൻ ഫുഡ് ഡെലിവറിയിലേക്ക് ബൈക്കുമായി കുതിക്കുന്ന യുവത ഇന്ന് നഗരങ്ങളിൽ സ്ഥിരമാണ്. എന്നാൽ ഫുഡ് ഒാർഡർ ചെയ്യുന്നവരുടെ പെരുമാറ്റങ്ങൾ പലപ്പോഴും ഇവരുടെ ജോലി പോകുന്നതിന് വരെ കാരണമാകാറുണ്ട്. ഭക്ഷണം കുറച്ച് വൈകിയാൽ പോലും മുഖം കറുപ്പിക്കുന്നവരുടെ ഇടയിൽ വൈറലാവുകയാണ് ഒരു കസ്റ്റമറുടെ സന്ദേശം. സൊമാറ്റോ കസ്റ്റമർ കെയറും വിജി എന്ന കസ്റ്റമറും തമ്മിലുള്ള ചാറ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

‘ഞാൻ ഭക്ഷണം ഒാർഡർ ചെയ്തിരുന്നു. എനിക്കായുള്ള ഭക്ഷണവുമായി സൊമാറ്റോ വാലറ്റ് വരുന്നതായും മാപ്പിൽ കാണിക്കുന്നുണ്ട്. പക്ഷേ ഇവിടെ നല്ല മഴയാണ്. വരുന്ന വ്യക്തിയോട് എവിടെയെങ്കിലും കയറി നിൽക്കാൻ പറയാമോ? മഴ മാറിയിട്ട് വന്നാൽ മതിയെന്ന് പറയൂ. എനിക്ക് വിശപ്പ് സഹിക്കാൻ കഴിയും. സുരക്ഷയാണ് പ്രധാനം..’ വിജി എന്ന കസ്റ്റമർ ചാറ്റിൽ പറഞ്ഞു. 

തിരിച്ചുള്ള മറുപടി ഇങ്ങനെ. ‘വാലറ്റുമായി ബന്ധപ്പെട്ട കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് വരുന്ന വഴി നല്ല മഴയുണ്ട്. താങ്കൾ പറഞ്ഞതു പ്രകാരം വാലറ്റിനോട് മഴ കൊള്ളാതെ മാറി നിൽക്കാൻ നിർദേശിച്ചിട്ടുണ്ട്. താങ്കളുടെ ഇൗ നൻമയ്ക്ക്  നന്ദി.’ ഇതായിരുന്നു കസ്റ്റമർ കെയറിൽ നിന്നുള്ള മറുപടി. ഇൗ ചാറ്റിന്റെ സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ പ്രചരിക്കുന്നത്.

chat-screen-shot
MORE IN SPOTLIGHT
SHOW MORE