മിണ്ടാതിരുന്ന മോദി; വായിട്ടലച്ച് ട്രോളുകാരും ട്വിറ്ററും; ആയുധമാക്കി പ്രതിപക്ഷം

modi-press-meet-troll
SHARE

അഞ്ചുവർഷമായി രാജ്യം കാത്തിരുന്ന നിമിഷം. ഒടുവിൽ അതു സംഭവിച്ചു. ആകാംക്ഷയുടെ നിമിഷങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നു. ഒരു പൊട്ടിത്തെറി, മാസ്, ക്ലാസ് ഡയലോഗുകൾ പ്രതീക്ഷിച്ച ജനതയെ അപ്പാടെ നിരാശരാക്കി മൗനം തനിക്ക് ഭൂഷണം എന്ന് അദ്ദേഹം അടിവരയിട്ടു. അതേ സമയം രാഹുൽ ഗാന്ധി എത്തി ഉരുളയ്ക്ക് ഉപ്പേരി പോലെ എല്ലാ ചോദ്യങ്ങളെയും നേരിട്ട് കയ്യടി വാങ്ങി. ഇതോടെ മോദിയുടെ നാടകീയ നീക്കങ്ങൾ ചിരിയുടെ ട്രോളായി നിറയുകയാണ് സൈബർ ഇടങ്ങളിൽ. ട്രോളൻമാർ മാത്രമല്ല പ്രതിപക്ഷ പാർട്ടി നേതാക്കളും ഇൗ മൗനം ട്രോളായുധമാക്കുകയാണ്.

modi-press-meet-troll-1

കോൺഗ്രസ് നേതാവ് വി.ടി ബൽറാമിന്റെ കുറിപ്പും ചിത്രവുമാണ് ഇക്കൂട്ടത്തിൽ ശ്രദ്ധേയം. ‘താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്.’ പ്രസ് കോൺഫറൻസിന് പുതിയ മാനം നൽകിയ മോദിയെ പരിഹസിച്ചായിരുന്നു ബൽറാമിന്റെ കുറിപ്പ്. തൊട്ടുപിന്നാലെ എത്തി ഷാഫി പറമ്പിൽ വക ചിരി ഡയലോഗ്.‘ ചെക്കന് നാണയമായത് കൊണ്ട് അമ്മാവനാ കാര്യങ്ങളൊക്കെ പറഞ്ഞത്..’ മോദിയും അമിത് ഷായും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് ഷാഫി കുറിച്ചു.

modi-press-meet-troll-2

േദശീയ തലത്തിലും ട്രോളുകൾ നിറയുകയാണ്. വാർത്താസമ്മേളനത്തിൽ മിണ്ടാതിരിക്കുന്ന മോദിയുടെ ഭാവങ്ങൾ ഉൾപ്പെടുത്തി വിഡിയോ തയാറാക്കി ട്വിറ്റർ പേജുകളിൽ വ്യാപകമായി പങ്കുവയ്ക്കുകയാണ്. രാജ്യം ഉറ്റുനോക്കിയ റഫാൽ അഴിമതി അടക്കമുള്ള വിഷയങ്ങളിൽ മറുപടി നൽകാൻ പ്രധാനമന്ത്രി തയാറായില്ല. എന്നാൽ തുടർച്ചയായി രണ്ടാം തവണയും എന്‍ഡിഎ കേവഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസം മോദി പ്രകടിപ്പിച്ചു. മോദിയോടുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും മറുപടി അധ്യക്ഷന്‍ നല്‍കുമെന്നും മറുപടി നൽകി മോദി ഒഴിഞ്ഞുമാറി. 

MORE IN SPOTLIGHT
SHOW MORE