മദ്യപിച്ച് കാറോടിച്ചു; പിന്നാലെ കുതിച്ച് കേരള പൊലീസ്; അപകടം: വിഡിയോ

Kerala-Police-Chasing
SHARE

കുറ്റവാളികളെ പിന്തുടർന്ന് പിടിക്കുന്ന കേരള പൊലീസിന്റെ വിഡിയോ വൈറലാകുന്നു. മദ്യലഹരിയില്‍ വാഹനമോടിച്ചു എന്നു സംശയിക്കുന്ന ആളെയാണ് കേരളാപൊലീസ് പുറകേ പോയി പിടിച്ചത്. അമിത വേഗത്തില്‍ വാഹനമോടിച്ച ആള്‍ അപകടമുണ്ടാക്കിയതും വിഡിയോയില്‍ കാണാം.

അമിതവേഗത്തില്‍ വളവ് വളയ്ക്കാന്‍ ശ്രമിക്കുന്ന കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത മറ്റൊരു കാറില്‍ ഇടിച്ച് നിയന്ത്രണം വിടുന്നതും വിഡിയോയിലുണ്ട്. പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും അപകടശേഷം ഒരു സ്ത്രീ പുറത്തിറങ്ങുന്നതും കാണാം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ സ്ഥലം വ്യക്തമല്ല. പൊലീസില്‍ നിന്ന് രക്ഷപ്പെടാനായാണ് കാര്‍ അമിതവേഗത്തില്‍ പോയത്.

MORE IN SPOTLIGHT
SHOW MORE