ആർപ്പോ വിളിച്ച് പൂരപ്പറമ്പിൽ കാര്യക്കാരനായി യതീഷ് ചന്ദ്ര; ഹൃദ്യം സൗഹൃദം; വിഡിയോ

yatheesh-chandra-pooram-video
SHARE

തൃശൂർ പൂരം എന്നത് ആവേശമാണ്. കേരളത്തോളം തന്നെ വളർന്ന ആവേശം. ഇൗ ആവേശത്തിന് ആർപ്പോ വിളിച്ച് ഒപ്പം കൂടിയ യതീഷ് ചന്ദ്ര ഐപിഎസിന്റെ വിഡിയോയാണ് പൂരപ്രേമികൾ പങ്കുവയ്ക്കുന്നത്. ചെണ്ട മേളം ആസ്വദിച്ച് മേളത്തിനൊപ്പം താളം പിടിച്ച് യതീഷ് ചന്ദ്രയും ജനക്കൂട്ടത്തിനൊപ്പം കൂടി. കലിപ്പ് ലുക്കിൽ മാത്രം കാണാറുള്ള ഉദ്യോഗസ്ഥനെ പൂരപ്പറമ്പിൽ തികഞ്ഞ ആസ്വാദകനായി എത്തിയതോടെ പൂരപ്രേമികളിൽ ചിലർക്ക് ഒരു മോഹം. താളത്തിൽ കയ്യടിച്ച് ഒരു ചിയേഴ്സ് പറയണമെന്ന്. കൈനീട്ടിയ യുവാവിനെ യതീഷ് ചന്ദ്ര നിരാശനാക്കിയില്ല. ഗൗരവം മാറ്റിവച്ച് യുവാക്കൾക്ക് കൈകൊടുത്ത് പൂരത്തിന്റെ പൂരത്തിനൊപ്പം അദ്ദേഹം കൂടി. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

ശബരിമല വിഷയത്തിൽ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്നതടക്കം ഒട്ടേറെ വിവാദങ്ങളിലൂടെ കേരളത്തിന് ഇൗ ഉദ്യോഗസ്ഥൻ സുപരിചിതനായി. എന്നാൽ ഗൗരവക്കാരനായ ഉദ്യോഗസ്ഥന്റെ കുപ്പായം മാറ്റിവച്ച് പൂരാവേശത്തോടൊപ്പം ആര്‍പ്പോ വിളിച്ച് കൂടുകയാണ് യതീഷ് ചന്ദ്ര. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.