ബോട്ടിന് മുന്നിൽ വൻമതിൽ പോലെ കുതിച്ചുചാടി ഭീമൻ തിമിംഗലം; അപൂർവ ദൃശ്യം

blue-whale-jump
SHARE

മത്സ്യബന്ധന ബോട്ടിന് മുന്നിൽ കുതിച്ചുചാടി ഭീമൻ തിമിംഗലം. ദൃശ്യങ്ങൾ കൗതുകമാകുന്നു. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിങ്സും ഫൊട്ടോഗ്രഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേർന്നാണ് കാനഡയിലെ മൊണ്ടേറേ ബേയിൽ നിന്ന് അപൂർവ ദൃശ്യങ്ങൾ പകർത്തിയത്.

ഒരു  മത്സ്യബന്ധന ബോട്ടിനു തൊട്ടുമുന്നിലെത്തിയ കൂനൻ തിമിംഗലം നിരവധി തവണയാണ് കരണം മറിഞ്ഞത്. കടൽ പൊതുവേ ശാന്തമായിരുന്നു. ഈ ബോട്ടിനു സമീപത്തായി പലതവണ കരണം മറിഞ്ഞ ശേഷമായിരുന്നു ബോട്ടിനു തൊട്ടുമുന്നിലെത്തിയുള്ള കൂറ്റൻ തിമിംഗലത്തിന്റെ കുതിച്ചുചാട്ടം. ബോട്ടിനു മുന്നിൽ വലിയ മതിൽ തീർത്തതുപോലെയാണ് ഈ ചിത്രങ്ങൾ കണ്ടാൽ തോന്നുക. ബോട്ടിനുള്ളിൽ അമ്പരന്നിരിക്കുന്ന മത്സ്യത്തൊഴിലാളിയേയും കാണാം.

മത്സ്യബന്ധന ബോട്ടിനു പിന്നിലുള്ള മറ്റൊരു ബോട്ടിലായിരുന്നു കേയ്റ്റ് ക്യുമിങ്സും ഡഗ്ലസ് ക്രോഫ്റ്റും. ഈ അത്ഭുതദൃശ്യം ഒട്ടുംസമയം പാഴാക്കാതെ ഇവർ ക്യാമറയിൽ പകർത്തുകയായിരുന്നു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.