പന്തൽ പണിക്കെത്തി പാടിത്തകർത്ത അക്ഷയ് ഇതാ; ഇനി പാട്ട് സിനിമയില്‍..!

akshay-viral-song-14
SHARE

പന്തൽ ജോലിക്കിടെ പാട്ടുപാടി ആളുകളെ കയ്യിലെടുത്ത യുവാവിനെ ഓർമ്മയില്ലേ? സോഷ്യൽ മീഡിയ വൈറലാക്കിയ അക്ഷയ് കുമാറിന് സിനിമയിൽ അവസരം ലഭിച്ചിരിക്കുകയാണ്. നൗഷാദ് ആലത്തൂര്‍ ഒരുക്കുന്ന വൈറൽ 2019 എന്ന ചിത്രത്തിൽ അക്ഷയ് പാടിക്കഴിഞ്ഞു. 

തുള്ളാതെ മനവും തുള്ളും എന്ന തമിഴ് ചിത്രത്തിലെ ഇന്നിസൈ പാടി വരും എന്ന ഗാനമാണ് യുവാവ് അതിമനോഹരമായി ആലപിച്ചത്. മൈക്ക് ടെസ്റ്റ് ചെയ്യാനായി ഒരു ശ്രമം നടത്തി നോക്കിയപ്പോൾ ഒപ്പം നിന്നവർ പ്രോത്സാഹിപ്പിച്ചു. ഇതോടെ അക്ഷയ് പാട്ട് മുഴുവൻ പാടി. അക്ഷയുടെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. 

പാടുന്നതിനിടെ സുഹൃത്താണ് വിഡിയോ പകർത്തി യൂട്യൂബിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തതെന്ന് അക്ഷയ് പറയുന്നു. ഇത് കണ്ടാണ് സിനിമയുടെ നിർമാതാവ് അക്ഷയ്‌യെ വിളിക്കുന്നതും അവസരം നൽകുന്നതും.

MORE IN SPOTLIGHT
SHOW MORE