കണ്ണൂരുകാരിക്കും കൊച്ചിക്കാരനും പൂരപ്പറമ്പിൽ സേവ് ദ ഡേറ്റ്; വിഡിയോ

pooram-save-the-date
SHARE

കൊട്ടിക്കയറിയ ഇലഞ്ഞിത്തറമേളം, വർണം വിടർത്തിയ കുടമാറ്റം, പ്രൗഢിയോടെ തലയുയര്‍ത്തി, ചെവിയാട്ടി നിന്ന ഗജകേസരിമാര്‍... ആ ആൾപ്പൂരത്തിന്‍റെ ലഹരിയിൽ അവർ കൈപിടിച്ചു നടന്നു. താളം പിടിച്ച് മേളം ആസ്വദിച്ചു. ആവേശപ്പൂരത്തിൽ ഉയർന്നുചാടി... അതിനിടെ ലൈവ് ആയി ആ സേവ് ദ ഡേറ്റ് വിഡിയോ ഷൂട്ട് ചെയ്തു.

ഇത്തവണ വടക്കുന്നാഥ മണ്ണിൽ, പൂരങ്ങളുടെ പൂരത്തിനിടയിൽ ഒരു സേവ് ദ ഡേറ്റ് വിഡിയോ ഷൂട്ടിങ്ങ് കൂടി നടന്നു. പൂരലഹരിയിൽ മതിമറന്നു നിൽ‌ക്കുന്ന ജനനടുവിലേക്കാണ് കണ്ണൂർക്കാരിയും കൊച്ചിക്കാരനും ഓടിയെത്തിയത്. സിംപിൾ ആയി, എന്നാൽ പവർഫുള്ളായി ആ വിഡിയോ അങ്ങട് ഷൂട്ട് ചെയ്തു.

സെറ്റ് സാരി ധരിച്ച് വധുവെത്തിയപ്പോൾ വരന്‍റെ വേഷം വെള്ള മുണ്ടും കറുത്ത കുർ‌ത്തയും ആയിരുന്നു. ചമ്മലോ നാണമോ ഇല്ല, അസലു ചെത്തുപിള്ളേരായി പൂരനഗരിയിലെ ഗഡികൾക്കിടയിലൂടെ അവര്‍ നടന്നു. സേവ് ദ ഡേറ്റ് വിഡിയോയുടെ പിന്നണിയിൽ കേൾക്കുന്നതും മേളമാണ്. അങ്ങനെ പൂരവും കാണിച്ചു, കല്യാണവും വിളിച്ചു.

മോഷൻ പിക്ചേഴ്സിനു വേണ്ടി അമ്പു രമേശ് ആണ് ഈ വ്യത്യസ്ത വിവാഹക്ഷണം തയ്യാറാക്കിയത്. വിഡിയോ കാണാം...

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.