പരീക്ഷയിൽ തോറ്റതിന് കാരണം കാമുകി; നഷ്ടപരിഹാരമായി ഫീസ് കെട്ടാൻ ആവശ്യം

lover-compensation
SHARE

പരീക്ഷയിൽ തോറ്റു, കാമുകിയോട് നഷ്ടപരിഹാരമായി കൊളേജ് ഫീസ് കെട്ടാൻ ആവശ്യപ്പെട്ട് കാമുകൻ. ഔറംഗബാദിലാണ് വിചിത്രമായ സംഭവം. ഹോമിയോപതി ആദ്യ വർഷ ഡിഗ്രി വിദ്യാർഥിയാണ് 21 കാരനായ കാമുകൻ.  കാമുകി നിരന്തരം ശല്യപെടുത്തിയതാണ് തന്റെ പരാജയകാരണമെന്നും അതിന് പകരമായി പെൺകുട്ടി ഫീസ് അടയ്ക്കണമെന്നുമായിരുന്നു കാമുകന്റെ ആവശ്യം. പരീക്ഷയിൽ തോറ്റത് മൂലം നാലുവർഷത്തെ കോഴ്സ് ആദ്യവർഷം തന്നെ കാമുകന് നിർത്തേണ്ട അവസ്ഥയാണ്. ഇതിനാലാണ് ആദ്യവർഷത്തെ ഫീസ് കാമുകി നൽകണണെന്ന വിചിത്ര ആവശ്യം ഇയാൾ ഉന്നയിച്ചത്. 

പെണ്‍കുട്ടി ആവശ്യം നിരസിച്ചെന്ന് മാത്രമല്ല, കാമുകനുമായുള്ള ബന്ധവും അവസാനിപ്പിച്ചു. ഇതിൽ പ്രകോപിതനായ കാമുകൻ പെൺകുട്ടിയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ മോശം പ്രചരിപ്പിച്ചു. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടി വീട്ടുകാരുടെ സഹായത്തോടെ പൊലീസിൽ പരാതി പറഞ്ഞു. കാമുകനെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.