കാലുകൊണ്ടെഴുതി നേടിയ ‘ഫുള്‍ എ പ്ലസ്’; ആ ‘കാലുപിടിച്ച്’ സുരേഷ് ഗോപി: വൈറല്‍

sureshgopi-devika
SHARE

ആത്മവിശ്വാസത്തിന്റെയും മനക്കരുത്തിന്റെയും മറ്റൊരു പേരാണ് ദേവിക. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ ദേവിക നേടിയ മുഴുവൻ എ പ്ലസ് നേട്ടത്തിനും ഇരട്ടിത്തിളക്കമാണ്.  ഇരുകൈകളുമില്ലാതെ കാലുകളുപയോഗിച്ച് പരീക്ഷയെഴുതി എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവൻ എ പ്ലസ് നേടിയാണ് ഇൗ മിടുക്കി വാർത്തകളിൽ നിറയുന്നത്.  സൈബർ ലോകം വാഴ്ത്തിപ്പാടിയ ദേവികയെന്ന കൊച്ചുമിടുക്കിയെ കാണാൻ നടനും എംപിയുമായ സുരേഷ് ഗോപി എത്തി. 

ദേവികയുടെ കാലെടുത്ത് മടിയിൽവെച്ച് തലോടിയാണ് സുരേഷ് ഗോപി അഭിനന്ദനങ്ങൾ അറിയിച്ചത്. ഗിന്നസ് പക്രുവാണ് ഈ ചിത്രം ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്തത്. നമുക്കൊക്കെ ചെയ്യണമെന്ന് തോന്നിയ കാര്യം അദ്ദേഹം ചെയ്തു എന്നാണ് ഗിന്നസ് പക്രു കുറിച്ചത്. പിന്നാലെ ഈ ചിത്രം സുരേഷ് ഗോപിയും പേജില്‍ ഷെയര്‍ ചെയ്തു.

വൈകല്യത്തിന്റെ പേരിൽ ജീവിതത്തെ പഴിക്കാതെ പോരാടി നേടിയതാണ് ദേവികയുടെ ഇൗ നേട്ടം. മറ്റൊരു കുട്ടിയെ വച്ച് പരീക്ഷയെഴുതാനുള്ള സൗകര്യമുണ്ടായിട്ടും അതു വേണ്ടെന്ന് തീരുമാനിച്ചാണ് ദേവിക പരീക്ഷയെഴുതിയത്. പരീക്ഷാഹാളിൽ കാലിൽ പേന പിടിച്ച് അവൾ എഴുതിയെടുത്തത് പത്ത് എ പ്ലസാണ്.  ചോയിമഠത്തിൽ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവിക കാലുകൊണ്ട് മനോഹരമായ ചിത്രങ്ങളും വരയ്ക്കും.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.