പാറക്കൂട്ടങ്ങളിൽ പിടിച്ച് മലമുകളിലെത്തി; കരടിയെ എറിഞ്ഞുവീഴ്ത്തി ക്രൂരത: വിഡിയോ

bear-fell-from-cliff
SHARE

പാറക്കൂട്ടങ്ങളിൽ മുറുകെപ്പിടിച്ച് മലമുകളിലേക്കെത്തിയ കരടിയെ പ്രദേശവാസികൾ കല്ലെറിഞ്ഞു വീഴ്ത്തി. കൂറ്റൻ പാറക്കെട്ടിനു മുകളിൽ നിന്ന് അഗാധതയിലുള്ള നദിയിലേക്കാണ് പാവം കരടിയെ ജനങ്ങൾ എറിഞ്ഞു വീഴ്ത്തിയത്. പിടിവിട്ട കരടിയുടെ ശരീരം പാറകളിൽ പലയിടത്തും ഇടിച്ചാണ് താഴെയുള്ള നദിയിലേക്ക് പതിച്ചത്. കരടിക്ക് വീഴ്ചയിൽ സാരമായ പരിക്കേറ്റിട്ടുണ്ടാകുമെന്നുറപ്പാണ്. ജമ്മു കാശ്മീരിലെ കാർഗിൽ മേഖലയിൽ നിന്നുള്ളതാണ് ഈ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങൾ.

കാശ്മീരിലെ മുൻ ടൂറിസം ഡയറക്ടറായ മെഹ്മൂദ് ഷായാണ് 9 സെക്കൻഡ് മാത്രമുള്ള ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. എന്തിനാണ് അവയുടെ ആവാസവ്യവസ്ഥയിൽ കടന്നു കയറിയത് എന്ന ചോദ്യത്തോടെയാണ് മെഹ്മൂദ് ഷാ നൊമ്പരപ്പെടുത്തുന്നതും മനുഷ്യത്വരഹിതവുമായ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പെട്ടന്നു തന്നെ ദൃശ്യങ്ങൾ മാധ്യമശ്രദ്ധ നേടി. നൂറുകണക്കിനാളുകൾ വിമർശനവുമായി രംഗത്തുവന്നു.

കരടിയെ മൃഗീയമായി കല്ലെറിഞ്ഞു വീഴ്ത്തിവരെ കണ്ടുപിടിക്കണമെന്നും ആവശ്യമുയർന്നു .എത്രയും പെട്ടെന്ന് പരിക്കേറ്റ കരടിയെ കണ്ടുപിടിക്കാൻ കാർഗിൽ ഡെപ്യൂട്ടി കമ്മീഷണർ ബഷീർ ഉൾ–ഹക് ചൗധരി വനപാലകർ ഉൾപ്പെടുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ ആസ്പദമാക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.