മഞ്ഞസാരിയില്‍ തിളങ്ങിയ പോളിങ് ഓഫീസർ; സോഷ്യൽ ലോകം തിരഞ്ഞ സുന്ദരി ഇതാ

reena-up-polling-oficer-12
SHARE

മഞ്ഞസാരിയുടുത്ത്, കൂളിങ് ഗ്ലാസ് വെച്ച് കയ്യിൽ വോട്ടിങ് യന്ത്രവുമായി കൂളായി നടന്നുനീങ്ങുന്ന പോളിങ് ഓഫീസർ. ഉത്തർപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ പകർത്തിയ ഈ ഓഫീസറുടെ ചിത്രങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ ഇവർ ആരെന്ന തിരച്ചിലായി എങ്ങും. 

ഒടുവിൽ ആ ഉത്തരം സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി. റീന ദ്വിവേദി എന്നാണീ സുന്ദരിയുടെ പേര്. ഉത്തർ പ്രദേശിലെ ദേവര സ്വദേശിനി. ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ് റീന. 

reena-12-05

ടിക് ടോക് വിഡിയോകളിൽ നിന്നാണ് റീനയെ ആളുകൾ തിരിച്ചറിഞ്ഞത്. പോളിങ് ബൂത്തിലേക്ക് നടന്നുവരുന്നതുൾപ്പെടെ നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 

MORE IN SPOTLIGHT
SHOW MORE