ഒരുവയസുകാരിയുടെ ദുരിതം; വയറ് വീർത്ത് പൊട്ടാറായി; കനിവ് തേടി ഫിറോസ്

hana-help-firos
SHARE

അവളുടെ കണ്ണീരിന് മലയാളിയുടെ മനസ് അലിയിക്കാനുള്ള കരുത്തുണ്ട്. അത്രത്തോളം വേദനയാണ് ഒരുവയസുകാരി ഹനാ ഫാത്തിമ അനുഭവിക്കുന്നത്. സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് കുട്ടിയുടെ ദയനീയ സ്ഥിതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

എത്രയും വേഗം കുട്ടിയുടെ കരൾ മാറ്റി വയ്ക്കണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. വയറ് വീർത്ത്, കണ്ണിൽ മഞ്ഞ നിറം പടർന്ന അവസ്ഥയിലാണ് കുഞ്ഞ്. 25 ലക്ഷം രൂപ ഒാപ്പറേഷന് വേണ്ടി വരും. ഒറ്റപ്പാലം സ്വദേശികളായ ഇൗ കുടുംബത്തിന് ഇൗ തുക കണ്ടെത്താൻ മറ്റുമാർഗങ്ങളൊന്നുമില്ലെന്നും ഫിറോസ് വ്യക്തമാക്കുന്നു. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.