ശബ്ദമുണ്ടാക്കാതെ വരും; കലത്തിൽ തുമ്പിക്കൈയ്യിട്ട് ചോറുവാരിത്തിന്നും; അരിക്കള്ളൻ ആന

bengal-elephant-12
SHARE

ബംഗാളിലെ ദുവാരസിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് ഒരാനയെപ്പറ്റിയാണ്. ചിലപട്ട വനത്തിനുള്ളിൽ നിന്ന് ഇടക്കിടക്ക് നാട്ടിലെത്തുന്ന ആനക്ക് നാട്ടുകാർ നൽകിയ പേര് ഭാത്ബൂട്ട് എന്നാണ്. ബംഗാളിയിൽ ഭാത്ബൂട്ട് എന്നാൽ അരിക്കള്ളൻ എന്നാണര്‍ഥം. 

കാട് വിട്ട് നാട്ടിലെത്തുന്ന ഈ ആന വഴിയിൽ വീടുകൾ കണ്ടാൽ അവിടെ കയറും. വീട്ടിനുള്ളിൽ കയറാൻ പറ്റാത്തതിനാൽ അടുക്കളയുടെയും മുറികളുടെയും മറ്റും ജനാലക്കുള്ളിലൂടെ തുമ്പിക്കൈ നീട്ടി അകത്ത് വെച്ചിരിക്കുന്ന സാധനങ്ങളൊക്കെ പുറത്തേക്കിടും. 

ചോറാണ് ഈ ആനയുടെ ഇഷ്ടഭക്ഷണം. അടുക്കളയിൽ പാകം ചെയ്തുവെച്ച ചോറിരിപ്പുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കണ്ട, കലത്തോടെ എടുത്തുകൊണ്ടുപോകും. അതിന് സാധിച്ചില്ലെങ്കിൽ കലത്തിൽ തുമ്പിക്കൈയ്യിട്ട് പറ്റാവുന്നത്ര വാരിത്തിന്നും. ചോറുമോഷണം പതിവായ സമയത്താണ് നാട്ടുകാർ ഈ കള്ളനെ കയ്യോടെ പിടികൂടിയത്. 

സ്വന്തം വീട്ടിലെ അടുക്കളയിൽ ചോറ് മോഷ്ടിക്കാനെത്തിയ ഭാത്ബൂട്ടിന്റെ ചിത്രം കേണൽ രോഹിത് ശർമ പകർത്തി സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വാർത്ത പുറംലോകമറിയുന്നത്. 

MORE IN SPOTLIGHT
SHOW MORE