നാലു പെണ്‍മക്കളേയും ക്രിക്കറ്റ് കളിക്കാന്‍ വിടില്ലെന്ന് അഫ്രീദി; ചര്‍ച്ചച്ചൂട്

shahid-afridi
SHARE

തന്റെ നാലുപെൺമക്കളെയും ക്രിക്കറ്റ് പോലെയുള്ള കായികമൽസരങ്ങൾക്ക് ഒരിക്കലും വിടില്ലെന്ന് ഷാഹിദ് അഫ്രീദി. പാകിസ്ഥാൻ ക്രിക്കറ്റിലെ ആൾ റൗഡറായ അഫ്രീദിയുടെ വാക്കുകൾ കുറച്ചൊന്നുമല്ല നെറ്റിസൺസിന്റെ ഇടയിൽ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്.

ഏപ്രിൽ 30ന് പുറത്തിറക്കിയ ആത്മകഥയിലാണ് വിവാദപരമായ പരാമർശങ്ങൾ. പഠനത്തിൽ മിടുക്കികളായ നാലു പെൺകുട്ടികളെയും ഒരു കാരണവശാലും പുറത്തുള്ള കളികൾക്ക് അനുവദിക്കില്ലെന്നും അവർക്ക് താൽപര്യമുണ്ടെങ്കിൽ വീടിനകത്തുള്ള കളികൾ കളിക്കാമെന്നും അഫ്രീദി എഴുതിയിരിക്കുന്നു.

അക്സ പത്താംക്ലാസിലും അൻഷ ഒൻപതാം ക്ലാസിലുമാണ്. അവർ പഠനത്തിൽ മിടുക്കരാണ്. അജ്വയും അസ്മരയും ചെറിയ കുട്ടികളാണ്. അവരുടെ താൽപര്യങ്ങൾ എന്താണെന്ന് അറിയാറായിട്ടില്ല. എന്തുതന്നെയായാലും മക്കൾ പൊതുവിടത്തിൽ ഒരു കായികമൽസരത്തിൽ പങ്കെടുക്കില്ലെന്ന് അഫ്രീദി എഴുതിയതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 

ഇതിനെതിരെ വിമർശനം ഉയർന്നതോടെ വീണ്ടും തന്റെ നിലപാട് താരം വ്യക്തമാക്കി. മതപരമായും സാമൂഹികപരവുമായുള്ള ഘടകങ്ങൾ മനസിൽ ഉള്ളതുകൊണ്ടാണ് താൻ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. തന്നെ യാഥാസ്ഥിതികനായ പിതാവെന്ന് ഫെമിനിസ്റ്റുകൾ വിളിക്കുമായിരിക്കും. എന്നാൽ അത് പ്രശ്നമില്ലെന്നും ഈ തീരുമാനത്തോട് ഭാര്യക്കും യോജിപ്പാണെന്ന് അഫ്രീദി പറയുന്നു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.