124 കിലോ ഭാരം; ഒരു വർഷം കൊണ്ട് 57 കിലോ കുറച്ചു; വേറിട്ട ‍‘ഡയറ്റ് പ്ലാൻ’

pallavi-diet-plan
SHARE

ഒരുവർഷം കൊണ്ട് 57 കിലോഭാരം കുറയ്ക്കുക. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഇൗ യുവതിയുടെ കഥ. 33 വയസുള്ള പല്ലവി എന്ന യുവതിയാണ് കൃത്യമായ ഡയറ്റിങ്ങിലൂടെ ശരീരഭാരം കുറച്ചത്. 124 കിലോയായിരുന്നു ഭാരം. അമിതഭാരം രോഗങ്ങളും സുഹൃത്തുക്കൾക്കിടിയിലെ പരിഹാസങ്ങളും സമ്പാദിച്ച് തന്നതോടെയാണ് ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചത്.  

അമിതഭാരം കുറയ്ക്കാൻ പല തരത്തിലുള്ള മരുന്നുകൾ കഴിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് ഡയറ്റ് ചെയ്ത് തടി കുറയ്ക്കാൻ തീരുമാനിച്ചത്. രാവിലെ രണ്ടു ചപ്പാത്തിയോ ബ്രഡോ ഒപ്പം വെജിറ്റബിൾ കറിയും. ഉച്ചയ്ക്ക് 250 ​ഗ്രാം പൊട്ടറ്റോ( വേവിച്ചത്), 1 കപ്പ് ​ഗ്രീക്ക് യോ​ഗാർട്ട്, അഞ്ചോ ആറോ ഏതെങ്കിലും നട്ട്സ്. രാത്രി റാ​ഗിയിലുള്ള എന്തെങ്കിലും വിഭവം ഒരു ബൗൾ, അല്ലെങ്കിൽ ചപ്പാത്തിയും വെജിറ്റബിൾ സൂപ്പും. ഇതാണ് തന്റെ ഡയറ്റിങ് പ്ലാനെന്ന് പല്ലവി പറയുന്നു. ഇതിനൊപ്പം കൃത്യമായ വ്യായാമവും. ചായ, കപ്പി എന്നിവയും പൂർണമായും ഒഴിവാക്കി. ഒരു ദിവസം അഞ്ച് ലിറ്റർ വെള്ളം കുടിക്കുമായിരുന്നുവെന്നും പല്ലവി പറയുന്നു.

MORE IN SPOTLIGHT
SHOW MORE