മരിച്ചിട്ടും കുഞ്ഞിനെ മാറോടണച്ച് ഒരമ്മ; കണ്ണുനനയിക്കുന്ന കാഴ്ച: വിഡിയോ

monkey-keeps-baby
SHARE

മരണം തട്ടിയെടുത്തിട്ടും കുഞ്ഞിനെ മാറോടണച്ച് ഒരമ്മ. ചൈനയിലെ ഹുബൈയിലെ സിങ്‌യാങ് മൃഗശാലയിൽ നിന്നാണ് മാതൃത്വത്തിന്റെ കണ്ണുനനയിക്കുന്ന കാഴ്ച. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൃഗശാലയിലെ ഒരു പെൺകുരഞ്ഞ് കുഞ്ഞിനെ പ്രസവിക്കുന്നത്. ജനിച്ചപ്പോൾ തന്നെ കുഞ്ഞിന് തീരെ ആരോഗ്യമില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞ് ചത്തു. 

ചത്ത കുഞ്ഞിന്റെ ശരീരം മാറോടണച്ച് തള്ളക്കുരങ്ങ് കാണിക്കുന്ന സ്നേഹപ്രകടനം ആരെയും കരയിക്കുന്നതാണ്. മൃഗശാലയിലെ ഒരു മരച്ചുവട്ടിൽ കുഞ്ഞിന്റെ ചലനമറ്റ ശരീരം അടക്കിപ്പിടിച്ച് അമ്മ കുരങ്ങ് ഒരേയിരിപ്പാണ്. കുഞ്ഞിനെ നക്കിതോർത്തിയും തലോടിയും പെൺകുരങ്ങ് പരിപാലിക്കുന്നു. അത് ചത്തുപോയ കാര്യം ഇതുവരെയും മനസിലായിട്ടില്ലെന്നാണ് അധിക‍ൃതർ വ്യക്തമാക്കുന്നത്. കുലുക്കി വിളിച്ചിട്ടും കുഞ്ഞ് അനങ്ങാത്തപ്പോൾ അതിനെ പിച്ചി ഉണർത്താനും പെൺകുരങ്ങ് ശ്രമിക്കുന്നുണ്ട്. ഇടയ്ക്ക് കുഞ്ഞിനെ താഴെവെച്ചിട്ട് ദുരെ മാറിനിന്ന് കുരഞ്ഞ് തുറച്ചുനോക്കുന്നുമുണ്ട്. 

മൂന്ന് വയസുള്ള കുരങ്ങിന്റെ ആദ്യപ്രസവമായിരുന്നു ഇത്. ആരോഗ്യമില്ലാതെ ജനിച്ച കുഞ്ഞിനെ പരിശോധിക്കാൻ പലവട്ടം ഡോക്ടര്‍മാർ ശ്രമിച്ചെങ്കിലും തള്ളക്കുരങ്ങ് കുഞ്ഞിനെയുമെടുത്ത് മരത്തിലേക്ക് ചാടിക്കയറിപ്പോയി. അനാരോഗ്യമൂലം കുഞ്ഞ് ചത്തതോടെ അന്നുമുതൽ അതിനെ ആർക്കും കൊടുക്കാതെ മരവിച്ച ശരീരവും പേറിയാണ് ഈ അമ്മ നടക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.