ഇടയില്ല, വിലക്കില്ല; ക്ഷേത്രോല്‍സവത്തിന് ‘ആനവണ്ടി’ എഴുന്നള്ളിച്ചു: വൈറൽ

ksrtc-kollam-kottarakara
SHARE

ഒരു ആനയുടെ പേര് കേരളം സജീവമായി ചർച്ചചെയ്യുകയും അതിന്റെ പേരിൽ പ്രതിസന്ധികൾ രൂക്ഷമായി തുടരുകയും ചെയ്യുമ്പോൾ േവറിട്ട കാഴ്ചയൊരുക്കി കളം നിറയുകയാണ് കൊട്ടാരക്കരക്കാർ. സൈബർ ലോകത്ത് വ്യാപകമായി പങ്കുവയ്ക്കുന്ന ചിത്രത്തിലും ഒരു ആനയുണ്ട്. മലയാളിയുടെ പ്രിയ ആനവണ്ടി. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തോടനുബന്ധിച്ചായിരുന്നു ആനവണ്ടിയെ എഴുന്നള്ളിച്ചത്. 

കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിലെ മൊബൈൽ വർക്ക് ഷോപ്പാണ് ഉത്സവത്തിന് ബസിനെ ആർഭാടപൂർവം എഴുന്നള്ളിച്ചത്. നെറ്റിപ്പട്ടം കെട്ടിച്ച് പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച് ഗജരാജപ്രൗഢിയോടെ ആനവണ്ടി എത്തിയത് ഉൽസവമേളത്തിന്റെ തിരക്കിലേക്കാണ്. തലയെടുപ്പുള്ള കൊമ്പൻ എത്തുന്ന ആവേശത്തോടെ തന്നെ കൊട്ടാരക്കരക്കാർ ആനവണ്ടിയെ ആർപ്പുവിളിയോടെ എതിരേറ്റു.

ഉണ്ണിയപ്പവും ഗണപതിയും ആനവണ്ടിയും കൊട്ടാരക്കരക്കാരുടെ ഹൃദയത്തിന്റെ ഭാഗമാണ്. കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ വർഷങ്ങളായി പ്രസിദ്ധമായ ഇൗ ഉൽസവത്തിന്റെ ഭാഗമാകാറുണ്ട്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് ആനവണ്ടിയെ ആനയാക്കി എഴുന്നള്ളിച്ചത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.