മുഖക്കുരുവെന്ന് കരുതി അവഗണിച്ചു; പരിശോധിച്ചപ്പോൾ മാരകകാൻസർ

lauren
SHARE

'ഏ മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന ചിത്രത്തിലൂടെയാണ് ലോറൻ ഹാൻട്രിസ് എന്ന നടി ശ്രദ്ധേയമായത്. തന്റെ സ്വപ്നങ്ങളെല്ലാം തകിടം മറിച്ച കാൻസർ എന്ന മാരകരോഗത്തെക്കുറിച്ച് തുറന്ന് എഴുതിയിരിക്കുകയാണ് ലോറൻ. 

മൂക്കിൽ ഒരു ചെറിയ കുരുവന്നത് ലോറൻ അത്ര കാര്യമായിട്ട് എടുത്തില്ല. മൂക്കിൽ കുരു വന്നതിന്റെ ചിത്രം, എത്ര ശ്രമിച്ചിട്ടും ഇത് പോകുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് ലോറൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

ആദ്യമൊന്നും ലോറൻ കുരു അത്ര ശ്രദ്ധിച്ചില്ല. ഒരു മാസമായതോടെ കുരു ഒരു ധാന്യമണിയോളം വളർന്നതോടെ കുത്തിപ്പൊട്ടിച്ചു. കുറച്ചുദിവസം കഴിഞ്ഞതോടെ കുരുവിന്റെ ഭാഗം ചുവന്ന് വൃത്താകൃതിയിലായി അതിൽ നിന്നും രക്തം വരാൻ തുടങ്ങിയതോടെ ലോറൻ ഭയന്നു.

വേഗം തന്നെ ഒരു ത്വക്ക്‌രോഗ വിദഗ്ധനെ കണ്ടു. സംശയം തോന്നിയ ഡോക്ടർ ബയോപ്സിയെടുക്കാൻ നിർദേശിച്ചു. ബയോപ്സിയെന്ന് കേട്ടതും ലോറൻ തകർന്നു. റിസൽട്ട് കിട്ടുന്നതുവരെ ഭയത്തോടെയാണ് കഴിഞ്ഞത്. ഫലം ലോറൻ ഭയന്നതുതന്നെയായിരുന്നു. ത്വക്കിൽ കാൻസറാണെന്ന് ബയോപ്സിയിൽ തെളിഞ്ഞു.

ലോറെന്റെ തൊലിപ്പുറമെ കാൻസറിന്റെ ആക്രമണം പ്രകടമായിരുന്നില്ല. എന്നാൽ തൊലിക്കടിയിൽ വളരെ ഗുരുതരമായ ആക്രമണം കാൻസർ നടത്തുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒട്ടും സമയം കളയാതെ അവൾ നേരെ സർജറിയിലേക്ക് കടന്നു. മൂക്കിന്റെ കാൻസർ ബാധിതമായ ഒരു ഭാഗം അവർ നീക്കം ചെയ്തു. അതിനു ശേഷം മുഖത്തെ അതിന്റെ കേടുപാടുകൾ കുറയ്ക്കാൻ പ്ലാസ്റ്റിക് സർജൻ ഒരു റീ കൺസ്ട്രക്റ്റീവ് സർജറിയും ചെയ്തു.  

കാൻസറാണെന്ന് കേട്ടപ്പോൾ തകർന്നെങ്കിലും ആദ്യം തന്നെ കണ്ടെത്താൻ സാധിച്ചതിൽ സന്തോഷം തോന്നി. ഇപ്പോൾ തന്റെ ആരാധകരെ ഇൻസ്റ്റാഗ്രാമിലൂടെ കാൻസറിനെക്കുറിച്ച് ബോധവത്കരിക്കുകയാണ് ലോറൻ. 

MORE IN SPOTLIGHT
SHOW MORE