‘എനിക്കെതിരായ ട്വിങ്കിളിന്റെ ട്വീറ്റുകള്‍ കാണാറുണ്ട്..’; അക്ഷയ് കുമാറിനെ കൊട്ടി മോദി

modi-troll-akshay
SHARE

ബോളിവുഡ് നടൻ അക്ഷയ്കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ പരമല്ലാത്ത സംഭാഷണത്തിന്റെ ഇടയ്ക്ക് അവതാരകനെ ട്രോളാൻ കിട്ടിയ അവസരം പ്രധാനമന്ത്രി വിട്ടുകളഞ്ഞില്ല. സമൂഹമാധ്യമങ്ങളിലെ കമന്റുകളും ട്രോളുകളുമൊക്കെ ശ്രദ്ധിക്കാറുണ്ടോയെന്ന ചോദ്യത്തിനാണ് മോദിയുടെ നർമം കലർന്ന ട്രോൾ.

താൻ ട്വിറ്ററിൽ അക്ഷയ്കുമാറിനെയും ഭാര്യ ട്വിങ്കിളിനെയും പിന്തുടരാറുണ്ട്. എന്നെ ലക്ഷ്യംവെച്ച് ട്വിങ്കിൽ ജി നടത്തുന്ന ട്വീറ്റുകളിൽ നിന്നും നിങ്ങളുടെ കുടുംബത്തിൽ സമാധാനം പുലരുണ്ടെന്ന് എനിക്ക് മനസിലായി. ട്വിങ്കിളിന്റെ എല്ലാ ദേഷ്യവും എനിക്ക് നേരെയായതുകൊണ്ട് നിങ്ങൾക്ക് സ്വസ്ഥത കിട്ടുന്നുണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ കമന്റ്. ഞാൻ അതെല്ലാം വായിച്ച് രസിക്കാറുണ്ടെന്നും മോദി പറഞ്ഞു.

മോദിയുടെ ഈ കമന്റിന് മറുപടിയുമായി ട്വിങ്കിളും എത്തി. മോദി പറഞ്ഞതിന്റെ നല്ലവശം കാണാനാണ് ആഗ്രഹിക്കുന്നത്, തന്റെ ട്വീറ്റുകൾ അദ്ദേഹം ശ്രദ്ധിച്ചെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ട്വിങ്കിൾ കുറിച്ചു. 

ഞാൻ സമൂഹമാധ്യമങ്ങളിലെ മെമ്മികളും ട്രോളുകളും ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയാത്മകതയിൽ സന്തോഷം തോന്നാറുണ്ട്. സാധാരണക്കാരന്റെ ചിന്തകളെക്കുറിച്ചറിയാൻ ഇവ സഹായിക്കാറുണ്ട്. – മോദി പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE