എന്റെ സ്തനാർബുദം മാറിയത് ഗോമൂത്രം കുടിച്ച്; സ്വാധി പ്രജ്ഞ

sadhvi
SHARE

തന്റെ സ്തനാർബുദം മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്ന അവകാശവാദവുമായി സ്വാധി പ്രജ്ഞ. ബിജെപിയുടെ ഭോപാൽ ലോക്സഭാമണ്ഡലത്തിലെ സ്ഥാനാർഥിയാണ് സ്വാധി. ഇന്ത്യയിൽ പശുവിനെ ചുറ്റിപ്പറ്റിയുള്ള ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാതലത്തെക്കുറിച്ച് ഒരു ഇംഗ്ലീഷ് മാധ്യമം ചോദിച്ച ചോദ്യത്തിനാണ് ഈ മറുപടി.

പശുക്കളെ ഇന്ത്യയിൽ പലയിടങ്ങളിലും പശുവിനോട് ക്രൂരമായിട്ടാണ് പെരുമാറുന്നത്. പശുക്കളെ പരിപാലിക്കുന്നത് അമൃത് സേവിക്കുന്നതിന് തുല്യമാണെന്നും ഇവർ പറഞ്ഞു.

ഗോമൂത്രത്തിന്റെ മാഹാത്മ്യം നേരിട്ട് അറിഞ്ഞ വ്യക്തിയാണ് താനെന്നും ഇവർ പറയുന്നു. ഗോമൂത്രത്തോടൊപ്പം ആയുർവേദ മരുന്നുകളടങ്ങിയ പഞ്ചഗവ്യം സേവിച്ചതിലൂടെയാണ് അർബുദം മാറിയത്. പശുവിനെ പ്രത്യേക രീതിയിൽ തടവുന്നത് രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. തപസിന് അനുയോജ്യമായ സ്ഥലമാണ് ഗോശാലയെന്നും സ്വാധി അഭിപ്രായപ്പെട്ടു.        

MORE IN SPOTLIGHT
SHOW MORE