പോളിങ് ബൂത്തിൽ എനിക്ക് സെൽഫി എടുക്കാൻ പറ്റുമോ? സംശയങ്ങൾക്ക് മറുപടി

STORY PICTURE
പ്രതീകാത്മക ചിത്രം
SHARE

വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിൽ പോകുകയാണ് ഇന്ന്. പോളിങ് സംബന്ധിച്ച ചില സംശയങ്ങൾക്കുള്ള ഉത്തരം

പോളിങ് ബൂത്തിൽ എനിക്ക് സെൽഫിയെടുക്കാൻ പറ്റുമോ?

ഒരിക്കലും പറ്റില്ല, പോളിങ് ബൂത്തിന്റെ 100 മീറ്റർ പരിധിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനേ പാടില്ല. ലംഘിക്കുന്നവരുടെ ഫോൺ പിടി കൂടിയാൽ കൗണ്ടിങ്ങിനു ശേഷമേ തിരികെ ലഭിക്കൂ.

എന്റെ മുത്തശ്ശിക്ക് 100 വയസ്സുണ്ട്. മുത്തശ്ശിയോടൊപ്പം സഹായിയായി പോളിങ് ബൂത്തിൽ എനിക്കും കയറാൻ പറ്റുമോ?

പോളിങ്  ബൂത്തിൽ കയറാം, വോട്ടിങ് കംപാർട്ട്മെന്റിൽ കയറാൻ പറ്റില്ല. പ്രിസൈഡിങ് ഓഫിസറുടെ അനുമതിയോടെ മാത്രമേ വോട്ടിങ് കംപാർട്ട്മെന്റിനു സമീപം വരെ എത്തിക്കാനാകൂ

എന്റെ ഇടത്തെ വിരലിൽ മുറിവുണ്ട്. ബാൻഡേജ് ഇട്ടിരിക്കുകയാണ്. ഞാൻ എന്തു ചെയ്യും? എവിടെ മഷി പുരട്ടും?

ഗുരുതര പരുക്കാണെങ്കിൽ മാത്രം അടുത്ത വിരലിൽ മഷി പുരട്ടും. ചെറിയ മുറിവും സംശയാസ്പദമായ സാഹചര്യവുമാണെങ്കിൽ സമ്മതിക്കില്ല.

വീൽ ചെയറിൽ പോകാൻ പറ്റുമോ, എനിക്ക് ബൂത്തിനുള്ളിലേക്ക്?

വീൽചെയറിൽ പോകാം. റാംപ് താൽക്കാലികമായി ബൂത്തുകളിൽ വയ്ക്കുന്നുണ്ട്. ശാരീരിക പ്രയാസമനുഭവിക്കുന്നവർക്കു ബൂത്തിലേക്ക് കയറി വരുന്നതിനായി സൗകര്യമുണ്ട്.

MORE IN SPOTLIGHT
SHOW MORE