കുഞ്ഞെത്തിയ സന്തോഷത്തിൽ ബേബി ഷവർ ചിത്രങ്ങൾ പുറത്തുവിട്ട് ചാക്കോച്ചൻ

kunchako-boban-social-media
SHARE

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ഏപ്രിൽ 18നായിരുന്നു താൻ ഒരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരം താരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ ബേബി ഷവറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചൻ. കുട്ടി ജനിച്ചതിന് ശേഷം മുൻപ് നടത്തിയ ബേബി ഷവറിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു. 

നീണ്ട 14 വർഷങ്ങൾക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത്. 2005 ഏപ്രിലിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിലിൽ തന്നെയാണ് പ്രിയയുടെ ജന്മദിനവും. അതേ മാസത്തിൽ കുഞ്ഞു പിറന്നതോടെ ചാക്കോച്ചനും കുടുംബത്തിനും സന്തോഷങ്ങളുടെ മാസമായി മാറുകയാണ് ഇൗ ഏപ്രിൽ.

MORE IN SPOTLIGHT
SHOW MORE