‘കല്ലട’യെ ‘കൊല്ലട’ ആക്കി ട്രോളൻമാരും; യുവാവിനെ മർദിച്ചതിൽ രോഷം; ട്രോൾ പൂരം

kallada-bus-troll
SHARE

‘ഇനി മുതൽ നിങ്ങൾ കല്ലട അല്ല കൊല്ലടാ ട്രാവൽസ്..’ ബെംഗളൂരുവിലേക്കുള്ള കല്ലട എന്ന സ്വകാര്യ ബസിൽ യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ സോഷ്യൽ ഇടങ്ങളിലും രോഷം പുകയുന്നു. ഇന്നലെയാണ് യാത്രക്കാരനെ അതിക്രൂരമായി ബസിനുള്ളിൽ തൊഴിലാളികൾ മർദിക്കുന്ന വിഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെ ബസിന്റെ ചിത്രങ്ങളും പുത്തൻ ആശയങ്ങളും യോജിപ്പിച്ച് ട്രോളൻമാർ പണി തുടങ്ങി. ഫെയ്സ്ബുക്ക് പേജുകളിൽ ഇപ്പോൾ ഇൗ സംഭവം വിഡിയോയായും ട്രോളായും നിറയുകയാണ്. 

troll-bus-3
bus-troll-2
troll-bus-1

സംഭവത്തിൽ കൊച്ചി പോലീസ് തൊഴിലാളികൾക്കെതിരെ കേസെടുത്തു. അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ വൈകിട്ട് മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കേസ്. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് തിരിച്ചടിക്കുകയായിരുന്നു.  

മർദനത്തിൽ പരുക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. അതേസമയം സ്റ്റേഷൻജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് മരട് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE