കിടന്ന കിടപ്പിൽ പഠിച്ചു; കിടന്നുതന്നെ പരീക്ഷ എഴുതി കനയ്യ നേടിയത് 72%

kanniya
SHARE

മനസുണ്ടെങ്കിൽ മാർഗവുമുണ്ട്, എന്ന പഴമൊഴിയുടെ ജീവിക്കുന്ന ഉദാഹരണമാണ് കനയ്യ എന്ന വിദ്യാർഥി. കർണാടകയിലെ മല്ലേശ്വരം കൊളജിലെ ബി.ഇ.എസ് വിദ്യാർഥിയാണ് കനയ്യ. മറ്റു വിദ്യാർഥികളെപ്പോലെയല്ല കനയ്യ എന്നുള്ളതാണ് അവനെ വ്യത്യസ്തനാക്കുന്നത്. 

ഏഴാം വയസിലാണ് കനയ്യയ്ക്ക് അപൂർവ്വ ജനിതകരോഗമാണെന്ന് തിരിച്ചറിയുന്നത്. പേശികൾ തളർന്നുപോകുന്ന രോഗമാണ് കനയ്യയ്ക്ക്. രോഗം കനയ്യയെ വീൽചെയറിലാക്കി. കൊളേജിൽ തുടക്കകാലത്ത് വീൽചെയറിൽ കനയ്യ ക്ലാസുകളിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ചതോടെ പൂർണ്ണമായും കിടപ്പിലായി.

എന്നാൽ ആ കിടപ്പിൽ ജീവിതം അവസാനിച്ചെന്ന് കരുതാൻ കനയ്യയ്ക്ക് ആകുമായിരുന്നില്ല. കിടക്കയിൽ കിടന്നുകൊണ്ട് തന്നെ കനയ്യ പാഠങ്ങൾ പഠിച്ചു. പ്രത്യേകരീതിയിൽ തയാറാക്കിയ പഠനമേശ തലയ്ക്ക് മുകളിൽ ഘടിപ്പിച്ച് അതിൽ പുസ്തകങ്ങൾ വെച്ചായിരുന്നു പഠനം. ഒരു പേജ് കഴിയുമ്പോൾ അമ്മയെ വിളിക്കും. അമ്മ വന്ന് അടുത്ത പേജ് മറിക്കും. അങ്ങനെയായിരുന്നു പഠനം. മോശം ആരോഗ്യസ്ഥിതിയെത്തുടർന്ന് പരീക്ഷയ്ക്ക് പോകേണ്ടെന്ന് അമ്മ പറഞ്ഞെങ്കിലും കനയ്യ വാശി പിടിച്ചു. അവസാനം കനയ്യയുടെ വാശി തന്നെ ജയിച്ചു. പരീക്ഷാഹാളിൽ കനയ്യയ്ക്കായി പ്രത്യേകം കട്ടിൽ തയാറാക്കി. അതിൽ കിടന്നുകൊണ്ട് കനയ്യ എഴുതി നേടിയത് 72 ശതമാനം മാർക്ക്. രോഗത്തിന്റെ കാഠിന്യം കാരണം നൂറ് മാർക്കിനുള്ള മുഴുവൻ ചോദ്യവും പൂർത്തിയാക്കാൻ കനയ്യയ്ക്ക് സാധിച്ചില്ല. എല്ലാ പരിമിതികളെയും അതിജീവിച്ച് നേടിയ ഈ 72 ശതമാനത്തിന്റെ നൂറിന്റെ തിളക്കമുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. ബികോമിന് ചേരണമണെന്നാണ് കനയ്യയുടെ ആഗ്രഹം. 

MORE IN SPOTLIGHT
SHOW MORE